ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/ലോകത്തിന്റെ ദുരന്തമുഖം
ലോകത്തിന്റെ ദുരന്തമുഖം
സ്കൂൾ ലീവ് ആയതിനാൽ ഞാൻ ദിവസവും കഥാപുസ്തകം, ക്വിസ് പുസ്തകം, കവിത എല്ലാം വായിക്കാറുണ്ട് . കുറച്ചുസമയം മുറ്റത്തിറങ്ങി കളിക്കാറുണ്ട് . വീടിന്റെ മുറ്റത്ത് കുറച്ച് പച്ചക്കറികൃഷി ചെയ്യുന്നുണ്ട് . ഇന്നത്തെ വാർത്തയിൽ ഒരു രോഗത്തെപ്പറ്റി ഉണ്ടായിരുന്നു. അത് കൊറോണ എന്ന വൈറസിനെപ്പറ്റിയാണ് . ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഇത് ആദ്യം കണ്ടെത്തിയത് . പിന്നെ കുറേ മനുഷ്യർ മരിക്കാനിടയായി. പിന്നീട് അത് ഇന്ത്യയിലും പടർന്നു. മനുഷ്യനു തന്നെ ഭീഷണിയായ ഒരു വൈറസ് ആണ് ഇത് . ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇതിനെ ചെറുക്കാൻ സാനിറ്റൈസർ ഉപയോഗിച്ച് കൈ നന്നായി കഴുകണം. മനുഷ്യർക്കിടയിൽ സാമൂഹ്യ അകലം പാലിച്ചും മുഖത്ത് മാസ്ക് ധരിച്ചും നമുക്ക് ഇതിനെ തുരത്താം. എല്ലാ ദിവസവും ഈ മഹാമാരിയെക്കുറിച്ചുള്ള വാർത്തയാണ് കേൾക്കുന്നത് . കൊറോണക്കാലം എല്ലാ പ്രവൃത്തികളും നിർത്തിവെച്ചു. ഓരോ ദിവസം പിന്നിടുമ്പോഴും ഈ രോഗം പല രാജ്യങ്ങളിലും പടർന്നുപിടിക്കുകയാണ് . ദിവസങ്ങൾ പിന്നിട്ടപ്പോൾ അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും കൂടുതൽ പേർക്ക് രോഗം ബാധിക്കുകയും നിരവധി പേർ മരിക്കാനിടയാവുകയും ചെയ്തു. ഇപ്പോഴും ആ നില തുടർന്നുകൊണ്ടേയിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിലും രോഗം പടർന്നു. പ്രവാസികൾ വളരെ വിഷമത്തിലും ആശങ്കയിലുമാണ് . മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി ഗുരുതരമാണ് . ഇന്ത്യയിൽ കൂടുതൽ മരണം സംഭവിച്ചത് ഈ രണ്ടു സംസ്ഥാനങ്ങളിലാണ് . രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഡൽ ഹിയിൽ കുറേ ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം പിടിപെട്ടു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും രോഗം വ്യാപിച്ചു. കേരളത്തിലും കുറച്ചധികം പേർക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ആരോഗ്യപ്രവർത്തകരുടെയും അതികഠിനമായ ഇടപെടൽ കൊണ്ട് കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാതെ തടയാൻ കഴിഞ്ഞു. അതിഥി തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി കിച്ചൺ വളരെ ഉപകാരമായിരുന്നു. ഈ രോഗത്തിനെതിരെ നമുക്കെല്ലാവർക്കും ഒരുമിച്ച് പോരാടാം, ഇതിനെ തുരത്തിയോടിക്കാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം