ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ ശുചിത്വമില്ലായ്മ ക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും ശുചിത്വമില്ലായ്മ യ്ക്ക് കാരണമാകുന്നു

ശുചിത്വമില്ലായ്മ വായു ജല മലിനീകരണത്തിന് കാരണമാകുന്നു. അതുമൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു. ശുചിത്വമില്ലായ്മ ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും വ്യാപകമാകുന്നു. അതുമൂലം സമൂഹം രോഗികളായി മാറുന്നു. ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. അതുകാരണം സസ്യ ജീവ ജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. അവരവർ ഉണ്ടാക്കുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുകയാണെങ്കിൽ ശുചിത്വമുള്ള സമൂഹമായി മാറ്റിയെടുക്കാൻ നമുക്ക് കഴിയും.

അക്ഷയ് എ.എസ്
1B ഗവ:എൽ.പി.എസ് പകൽകുറി.
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം