ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/മുന്കരുതലാണ് പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്കരുതലാണ് പ്രതിരോധം

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കുഞ്ഞു വീടുണ്ടായിരുന്നു .അവിടെ രാമു എന്ന കർഷകൻ പാർത്തിരുന്നു .അയാൾ തന്റെ ഭാര്യയും രണ്ടു മക്കളുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്നു .രാമു കൃഷി ചെയ്തിരുന്ന വിളവുകൾ കൊണ്ട് കുടുംബ ചിലവുകൾ പോലും കഴിഞ്ഞിരുന്നില്ല .അയാൾ തന്റെ മക്കളെ കാശില്ലാത്തതുകൊണ്ട് പഠിക്കാൻ വിട്ടില്ല .രണ്ടു മക്കളും അച്ഛന്റെയും അമ്മടെയും കൂടെ ജോലി ചെയ്യും .പക്ഷേ ,കർഷകന്റെ മകൻ എന്നും രോഗിയായിരുന്നു .ശുശ്രുഷിച്ചു ശുശ്രുഷിച്ചു അയാളുടെ കാശു തീർന്നു അങ്ങനെ ഇരുന്നപ്പോൾ അവരുടെ വീടിനടുത്തു ഒരു മെഡിക്കൽ ക്യാമ്പ് നടന്നു .അതിനുവേണ്ടി വന്ന ഡോക്ടർ കർഷകന്റെ മകനെ ചികിൽസിച്ചിട്ട് പറഞ്ഞു മകന് രോഗം വന്നതിനു കാരണം വേറെയൊന്നുമല്ല കുട്ടിയുടെ കയ്യിലെ നഖങ്ങളും അതിലെ അഴുക്കും വൃത്തിയാക്കാത്തതുകൊണ്ടാണ് .കുട്ടിയുടെ നഖങ്ങൾ എല്ലാ ആഴ്ചയിൽ മുറിക്കണം,ദിവസവും കുളിക്കണം ,രണ്ടുനേരം പല്ലുതേക്കണം ,പരിസരം വൃത്തിയായി ശൂഷിക്കണം നല്ല വസ്ത്രം ധരിക്കണം .കർഷകന്റെ കുടുംബം ഒരു മാസം ഇങ്ങനെ ചെയ്തപ്പോൾ മകന്റെ അസുഖം മാറി .

ബിനിഷ ബി
2 B ജി.എൽ.പി.എസ്.കൂത്താളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ