ഗവ. എൽ പി എസ് പാച്ചല്ലൂർ/അക്ഷരവൃക്ഷം/സ്നേഹപൂർവ്വം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹപൂർവ്വം കൊറോണ

അങ്ങകലെ ചൈനയിലെ ഒരു ഉൾവനത്തിൽ ഒരു പാവം പന്നിയിൽ കഴിയുകയായിരുന്നു ഞാൻ. മനുഷ്യനിൽ കയറിക്കൂടാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരു വഴിയുമില്ലല്ലോ എന്ന് ചിന്തിച്ചി രിക്കുമ്പോഴാണ് ഒരു നായാട്ടുകാരൻ പന്നിയെ ആക്രമിച്ചത്. പന്നി മാംസത്തോടൊപ്പം ഞാൻ ചൈനയിലെ വുഹാൻ മാർക്കറ്റിൽ എത്തി. അവിടെ നിന്ന് ഇറച്ചിവെട്ടുകാരനിലേക്കും പിന്നെ ഡോക്ടർലേക്കും എൻറെ യാത്ര തുടർന്നു. എന്റെ ആദ്യ ഇര മരിച്ചു വീഴുമ്പോഴും എന്റെ കുഞ്ഞുങ്ങൾ ലോകമെമ്പാടും ഓടിയെത്തിയിരുന്നു. ഓടിയോടി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ഞാൻ എത്തി. കേരളജനതയെ ഞാൻ വലിച്ചു മുറുക്കി. ആരാധനാലയങ്ങൾ, മാർക്കറ്റുകൾ, മാളുകൾ, മദ്യശാലകൾ, വിദ്യാലയങ്ങൾ അവയെല്ലാം എന്നെപ്പേടിച്ചു വാതിലുകൾ കൊട്ടിയടച്ചു. കുട്ടികൾ കളികൾ നിർത്തി. എല്ലാവരും കൈകൾ കഴുകി അകലം പാലിച്ചു. അങ്ങനെ എന്റെ കേരളത്തിലെ യാത്ര മന്ദഗതിയിലായി. പല വികസിത രാജ്യങ്ങളിലും മരണത്തിന്റെ തണുത്ത കൈകൾ കൊണ്ട് പലരെയും ഞാൻ തലോടിക്കൊണ്ടിരിക്കുന്നു. അങ്ങനെ തോറ്റു തരാൻ ഞാൻ തയ്യാറല്ല. പക്ഷേ പല പല മഹാമാരികളും, മഹാ യുദ്ധങ്ങളും, ദുരന്തങ്ങളും അതിജീവിച്ച നിങ്ങൾ ഇതും........ അതിജീവിക്കും. എനിക്ക് തിരിച്ച് പന്നി ക്കൂട്ടത്തിലേക്ക് പോകേണ്ടി വരും. അത് ഉറപ്പാണ്.

സ്നേഹപൂർവ്വം കൊറോണ

ആര്യ
III A ഗവ. എൽ പി എസ് പാച്ചല്ലൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ