എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/നമ്മുടെ സ്വന്തം ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ സ്വന്തം ജീവൻ

നമ്മുടെ മരങ്ങൾ നമ്മുടെ മരങ്ങൾ
എന്തൊക്ക തരുമെന്ന് നിങ്ങൾക്കറിയാമോ(2)
കാറ്റായി... തണലായി....
സുരക്ഷിതരായി നമ്മെ കാക്കും.

നമ്മളെന്നും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു... ആചരിക്കുന്നു...

അന്ന് നമ്മുടെ പരിസരവും വീടും ശുചിയായി സൂക്ഷിച്ചിടുന്നു... സൂക്ഷിച്ചിടുന്നു....

എന്നാൽ നമ്മളും നമ്മുടെ ലോകത്തിന്റെ പോക്കും എങ്ങോട്ടാ നമ്മുടെ സ്വാർത്ഥ ജീവിതത്തിനായി നമ്മുടെ പരിസരവും, മരങ്ങളും നശിപ്പിച്ചിടുന്നു....


മരങ്ങൾ വെട്ടി... വെട്ടി....
മരത്തിന്റെ എണ്ണം കുറഞ്ഞു വന്നീടുന്നു
അതുമൂലം നമ്മുടെ ലോകത്ത്
അനവധി... അനവധി...
അപകടങ്ങൾ ഉണ്ടാകുന്നു. (2)

അനവധി രോഗങ്ങൾ പ്രളയം, മഹാമാരികൾ.... മഹാമാരികൾ.. വരുന്നു...

നമ്മൾ മരങ്ങൾ ധാരാളം വെച്ചുപിടിപ്പിച്ചാലേ
 നമുക്ക് ശുദ്ധവായു ലഭിക്കു.....

ശുദ്ധവായു ലഭിച്ചാലേ ആരോഗ്യം നിലനിർത്താൻ ആകു..അതുവഴി.. നമുക്ക് മഹാമാരികളെ ചെറുത്തു നിർത്താം.

വീടും പരിസരവും ശുചിയാക്കു... നമ്മുടെ ജീവൻ നിലനിർത്തു.. ജീവൻ നിലനിർത്തു.....

ആരോഗ്യം സംരക്ഷിക്കാം.... സംരക്ഷിക്കാം.
വാ... നമുക്ക് ഒത്തൊരുമിച്ചു..
ഒത്തൊരുമിച്
ഈ മഹാമാരികളെയും ഇനി വരുന്ന മാരികളെയും
പൊരുതി ജയിക്കാം... പൊരുതി ജയിക്കാം...
ജാതി ഭേദമില്ലാതെ ഒത്തൊരുമിച്ചു കൈ കോർത്തു നിന്ന് നമ്മുടെ ജീവൻ നിലനിർത്താം... നമ്മുടെ ജീവൻ നിലനിർത്താം...

നമ്മുടെ സ്വന്തം പരിസ്ഥിതിയെ

നമ്മുടെ സ്വന്തം ജീവനെ...

നമ്മുടെ സ്വന്തം ലോകത്തെ...

 

അശ്വിനി കൃഷ്ണ
4 ബി എൽ പി ജി സ്കൂൾ പെരുന്നേർമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത