നാടുകുലുക്കിവരുന്നുണ്ടേയി
കാടുകുലുക്കിവരുന്നുണ്ടേയി
കൊറോണയാംഭീകരനിവനെ
കോവിഡ്നൈന്റീനെന്നുവിളിപ്പു
ജനകോടികൾചുമ്മായിരിപ്പാണെ
നാടുംനഗരവുംവിജനവുമാണെ
മനവുംകരളുംഭീതിയിലാണെ
ശാസ്ത്രവുമിപ്പോൾശങ്കയിലാണെ
എവിടെപ്പോയിയൊളിക്കാനാനാം
സ്വന്തംവീട്ടിൽതന്നെയിരിക്കാം
ധീരതതെല്ലും ചോരാതെ
പൊരുതേണംനാമൊന്നായി
സോപ്പുംജലവുംകരുതേണം
കൂടെകൂടെകഴുകാനായി
തമ്മിൽത്തമ്മിലകലംവേണം
മാസ്കും കൂടെധരിക്കേണം.