ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി നാശം വൻ വിപത്ത്
പരിസ്ഥിതി നാശം വൻ വിപത്ത്
നമ്മുടെ പരിസ്ഥിതി സൊരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ആരോഗ്യമുള്ളൊരു ജീവിതത്തിനു ശുചിത്വമുള്ളൊരു പരിസരം ആവശ്യമാണ്.രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ വൃത്തിയുള്ള പരിസരം ആവശ്യമാണ്.നമ്മുടെ പരിസരം പ്രകൃതി രമണീയമായിരിക്കണം , അതോടൊപ്പം ശുചിയായിരിക്കണം.നമ്മുടെ സ്കൂളിൻ്റെ പരിസരവും വീടുപോലെ തന്നെ ശുചിയായി സൂക്ഷിക്കാൻ നമുക്ക് സാധിക്കണം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക,വീടിലെതു പോലെ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ ഇടാതിരിക്കുക.പരിസ്ഥിതി മലിനീകരണം മൂലം ഒരുപാട് മാരക രോഗങ്ങൾ ഈ ദിവസങ്ങളിൽ കണ്ടുവരുന്നു. അതുകൊണ്ട് ആരോഗ്യവാന്മാരായിരിക്കുവാൻ നല്ല പരിസ്ഥിതി വേണം. വനൻശീകരണം , ജലമലിനീകരണം , കൃത്രിമവളങ്ങൾ , കീടനാശിനികൾ , വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ , വാഹനങ്ങളിലെ പുക , അമിതമായ ശബ്ദം ഇവയെല്ലാം പരിസ്ഥിതിക്ക് ഹാനികരമാണ്. വനങ്ങൾ നശിപ്പിക്കുന്നത് പരിസ്ഥിതിയെ തകർക്കുന്നു.അന്തരീക്ഷമലിനീകരണം ഭീകരമായി മാറുന്നു അന്തരീക്ഷത്തിൽ ഓക്സിജൻ്റെ അളവ് കുറയുന്നു.എല്ലാജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ മനുഷ്യൻ്റെ മാത്രമല്ല ഭൂമിയുടെ മുഴുവൻ നിലനിൽപ്പിനും അത്യാവശ്യമാണ്.ഇപ്പോഴത്തെയും ഭാവി തലമുറകളുടെയും നന്മയ്ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമുക്കൊന്നിച്ച് കൈകോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം