ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി നാശം വൻ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നാശം വൻ വിപത്ത്

നമ്മുടെ പരിസ്ഥിതി സൊരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ആരോഗ്യമുള്ളൊരു ജീവിതത്തിനു ശുചിത്വമുള്ളൊരു പരിസരം ആവശ്യമാണ്.രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ വൃത്തിയുള്ള പരിസരം ആവശ്യമാണ്.നമ്മുടെ പരിസരം പ്രകൃതി രമണീയമായിരിക്കണം , അതോടൊപ്പം ശുചിയായിരിക്കണം.നമ്മുടെ സ്കൂളിൻ്റെ പരിസരവും വീടുപോലെ തന്നെ ശുചിയായി സൂക്ഷിക്കാൻ നമുക്ക് സാധിക്കണം.

മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക,വീടിലെതു പോലെ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ ഇടാതിരിക്കുക.പരിസ്ഥിതി മലിനീകരണം മൂലം ഒരുപാട് മാരക രോഗങ്ങൾ ഈ ദിവസങ്ങളിൽ കണ്ടുവരുന്നു. അതുകൊണ്ട് ആരോഗ്യവാന്മാരായിരിക്കുവാൻ നല്ല പരിസ്ഥിതി വേണം.

വനൻശീകരണം , ജലമലിനീകരണം , കൃത്രിമവളങ്ങൾ , കീടനാശിനികൾ , വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ , വാഹനങ്ങളിലെ പുക , അമിതമായ ശബ്ദം ഇവയെല്ലാം പരിസ്ഥിതിക്ക് ഹാനികരമാണ്.

വനങ്ങൾ നശിപ്പിക്കുന്നത് പരിസ്ഥിതിയെ തകർക്കുന്നു.അന്തരീക്ഷമലിനീകരണം ഭീകരമായി മാറുന്നു അന്തരീക്ഷത്തിൽ ഓക്സിജൻ്റെ അളവ് കുറയുന്നു.എല്ലാജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ മനുഷ്യൻ്റെ മാത്രമല്ല ഭൂമിയുടെ മുഴുവൻ നിലനിൽപ്പിനും അത്യാവശ്യമാണ്.ഇപ്പോഴത്തെയും ഭാവി തലമുറകളുടെയും നന്മയ്ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമുക്കൊന്നിച്ച് കൈകോർക്കാം.

അനുരാഗു പി . എസ്
4 A ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം