ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/മഹാമാരിയിൽ അകപ്പെട്ട ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിൽ അകപ്പെട്ട ലോകം

പതിവുപോലെ സ്കൂളിലേക്ക് പോകുകയായിരുന്നു മീനു .അപ്പോഴാണ് അവൾ ശ്രദ്ധിച്ചത് ഒരു മാവിൻ തൈ ചെളിയിൽ പൂണ്ടു നിൽക്കുന്നു .അവൾ തന്റെ കുപ്പിയിൽ നിന്നും അതിന് വെള്ളം പകർന്ന് കൊടുത്തു .ഇത് അവളൊരു പതിവാക്കി അങ്ങനെ അവൾക്കൊപ്പം ആ മാവും വളർന്നു ! അങ്ങനെ ഒരു ദിവസം ഇവർ തമ്മിൽ വിട പറഞ്ഞു . അവൾ മറ്റൊരു സ്കൂളിലേക്കു മാറി .

സമയമാകുന്ന തോണിയിൽ മീനു സഞ്ചരിച്ചുകൊണ്ടിരുന്നു . വർഷങ്ങളും മാസങ്ങളും കടന്നു പോയി അവളൊരു വലിയ കുട്ടിയായി .അവൾക്ക് ജോലിയും കിട്ടി .അവൾ വിദേശത്തായിരുന്നു .ഇടയ്ക്കൊരു ദിവസം അവൾ നാട്ടിൽ വന്നു. അമ്മയോടും അനിയത്തിയോടും വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് അവൾ മാവിനെയും ഓർത്തു അപ്പോൾ തന്നെ അവൾ ഓടി മാവിനടുത്ത് ചെന്നു .അവൾ മാവിനോട് സംസാരിച്ചു അതിനെല്ലാം മാവ് തൻ്റെ ഇലകൾ തമ്മിൽ ഉരസി മറുപടി പറഞ്ഞു .അവർക്കു സന്തോഷമായി .തൻ്റെ സുഹൃത്ത് മറ്റുള്ളവർക്ക് തണലും, തണുത്ത കാറ്റും, ഫലങ്ങളും നൽകുന്നത് കണ്ട് മീനു സ്വയം അഭിമാനം കൊണ്ടു .

ദിവസങ്ങൾ കടക്കും തോറും ലോകത്തെ എന്തോ മൂടുന്നുണ്ടായിരുന്നു .വാർത്താ ചാനലുകൾ അത് ലോകമാകെ അറിയിച്ചു അത് ഒരു ഭീകരമായ വൈറസായിരുന്നു അത് മനുഷ്യരെ കീഴടക്കി കൊണ്ടിരിക്കുന്നു . ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ചൈനയെ അത് നാമാവശേഷമാക്കി പതിയെ അത് നമ്മുടെ ഇന്ത്യയെയും വിഴുങ്ങി . അപ്പോഴും കൈവിടാതിരക്കര കൂട്ടം മനുഷ്യരുണ്ടായിരുന്നു .ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും നഴ്സുമാരും നീതി പാലകരും . അവർ തന്നെയാണ് ദൈവത്തിൻ്റെ മാലാഖമാർ .

പണവും ആർഭാടവും ഒന്നുമല്ല ആരോഗ്യവും ജീവനുമാണ് മനുഷ്യനു വേണ്ടതെന്ന് മനസ്സിലാക്കുക.

Break the chain
പ്രതിരോധിക്കാം , അതിജീവിക്കാം.

ഈ ലോകം കൊറോണയിൽ നിന്ന് മുക്തി നേടണം എന്നത് നമ്മളോരോരുത്തരുടെയും ആവശ്യമാണ്.
കൈ കഴുകാം ,മാസ്ക് ധരിക്കാം.
 

ഗ്രീഷ്മ സുരേഷ്
7 എ ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം