നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പരിഭവങ്ങളില്ലാതെ .....

Schoolwiki സംരംഭത്തിൽ നിന്ന്
പരിഭവങ്ങളില്ലാതെ .....

ഒരു പാട് സ്വപ്നങ്ങളുടെയും  ആഗ്രങ്ങളുടെയും ഫലമായാണ് ഉണ്ണിക്കുട്ടൻ ജനിച്ചത് . പക്ഷേ ദൈവത്തിൻ്റെ ഒരു കുസൃതി പോലെ നാലാം വയസ്സിൽ പോളിയോ രോഗം ബാധിച്ച് അവൻ വീൽചെയറിലായി.

             എല്ലാ കുട്ടികളും കൂട്ട് കൂടിയും കഥ പറഞ്ഞുമെല്ലാം സ്കൂളിൽ പോവുന്നത് ഉണ്ണിക്കുട്ടൻ കൊതിയോടെ നോക്കിയിരുന്നു . അവൻ്റെ കൂട്ടുകാർ ചെടികളും മരങ്ങളും അവൻ വരയ്ക്കുന്ന ചിത്രങ്ങളുമായിരുന്നു.

              കാലം ആരെയും കാത്തു നിന്നില്ല . ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി , വീടെന്ന തൻ്റെ ചെറിയ ലോകത്തിലിരുന്ന് എല്ലാറ്റിനെ കുറിച്ചും ഉണ്ണിക്കുട്ടൻ ചിന്തിച്ചു. അവനെ പറ്റി ചിന്തിക്കാൻ ആരും ഉണ്ടായിരുന്നില്ല, വീട്ടുകാർ ഒഴികെ.

          എല്ലാവരും തിരക്കിലാണ് ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ സമയമില്ല . പതിവിലും നേരത്തെ സ്കൂൾ അടച്ചെങ്കിലും പല മാറ്റങ്ങളും ലോകത്ത് വന്നെങ്കിലും ഉണ്ണിക്കുട്ടൻ്റെ ജീവിതത്തിന് ഒരു മാറ്റവും വന്നില്ല . ടി .വിയിലും പത്രത്തിലും ലോകത്തെ സ്തംഭിപ്പിച്ച കൊറോണയുടെ കഥ കേട്ടപ്പോഴും അവൻ തൻ്റെ കൂട്ടുകാരായ കിളികളോടും ചെടികളോടും അവൻ പതിവുപോലെ സംസാരിച്ചു കൊണ്ടേയിരുന്നു . അവൻ്റെ ചിത്ര പുസ്തകത്തിൽ വരച്ച ചിത്രം വീൽചെയറിലിരിക്കുന്ന ഉണ്ണിക്കുട്ടൻ്റെ തന്നെ ആയിരുന്നു. അവൻ്റെ ലോകം അതു മാത്രമാണല്ലോ .....

ആത്മജ്
5 A നമ്പ്രത്തുകര യു. പി സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ