ജിയുപിഎസ് പുതുക്കൈ/അക്ഷരവൃക്ഷം/ അതിജീവിക്കാം നമുക്ക് ഒരുമിച്ച് .
അതിജീവിക്കാം നമുക്ക് ഒരുമിച്ച് .
നമ്മുടെ ലോകത്തെ ഇപ്പോൾ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാക്ഷസനാണ് കൊറോണ വൈറസ് അഥവാ കൊവിഡ് 19 എന്ന രോഗം. ഇതിനെ നശിപ്പിച്ച് മനുഷ്യൻ്റെ ജീവൻ രക്ഷിക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും ശുചിത്വ ശീലങ്ങൾ പാലിക്കണം.അതിനു വേണ്ടി ഓരോരുത്തരും ഒരേ മനസ്സോടെ പ്രയത്നിക്കണം. ശുചിത്വത്തോടെ ഇരുന്നാൽ മാത്രമേ നമുക്ക് പകർച്ചാവ്യാധികളെ തടയാൻ പറ്റും. ഇടയ്ക്കിടെയും ആഹാരത്തിനു മുമ്പും ശേഷവും കൈകൾ നന്നായി സോപ്പിട്ട് ഉരച്ച് കഴുകുക. പൊതുസ്ഥലങ്ങളിൽ പോയി ആൾക്കാരുമായുളള സമ്പർക്കം ഒഴിവാക്കണം. പുറത്ത് അത്യാവശ്യത്തിന് പോയി വന്നാൽ കൈകൾ വൃത്തിയാക്കുക. ഇതിലൂടെ നമുക്ക് കൊറോണ വൈറസിനെ നശിപ്പിക്കാം. മാസ്ക്കോ തൂവാലയോ കൊണ്ട് മുഖം മൂടുക. ഇത് നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും സഹായിക്കും.വായ, മൂക്ക്,കണ്ണ് എന്നിവ ഇടയ്ക്കിടെ തൊടരുത്. ആളുകളിൽ നിന്ന് അകലം പാലിച്ച് നിൽക്കണം. ശരീരം വൃത്തിയാക്കണം. മറ്റുള്ളവർ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കരുത്. ഹസ്തദാനം ഒഴിവാക്കുക.ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കൊറോണ എന്ന രാക്ഷസനെ നമുക്ക് ഓടിക്കാം . പേടിയല്ല വേണ്ടത് ജാഗ്രതയാണ്. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം