ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
26043-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26043 |
യൂണിറ്റ് നമ്പർ | LK/2018/26043 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ലീഡർ | ആദിൽ എം.ജെ. |
ഡെപ്യൂട്ടി ലീഡർ | ടിൽന അന്ന മരിയ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | യമുന ജോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അക്സീനിയ റോസ്‍ലിൻ കെ എ |
അവസാനം തിരുത്തിയത് | |
20-12-2023 | JaicyTA |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/26043
![](/images/thumb/c/ca/Kite_boy.png/200px-Kite_boy.png)
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/26043 എന്ന നമ്പറായി രൂപീകൃതമായി. ആദ്യ ഘട്ടത്തിൽ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു വിജയിച്ച 36 കുട്ടികൾ അംഗങ്ങളായെങ്കിലും പിന്നീട് 4 കുട്ടികളെക്കൂടി ചേർത്ത് 40 കുട്ടികളുള്ള യൂണിറ്റായി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ ഡിജിറ്റൽ കഴിവുകൾ വളർത്തുന്നതിന് ആവശ്യമായ രീതിയിൽ ആസൂത്രണം ചെയ്തിട്ടുള്ള മൊഡ്യൂൾ പ്രകാരമാണ് എല്ലാ ബുധനാഴ്‍ചയും വൈകുന്നേരങ്ങളിൽ 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നത്. നിശ്ചിത മൊഡ്യൂൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോൾ ബുധനാഴ്‍ച ദിവസങ്ങൾ കൂടാതെ മറ്റു ദിവസങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്.സാധാരണ ക്ലാസ് സമയത്തിനു ശേഷമാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുക. 2019 മട്ടാഞ്ചേരി ഉപജില്ലാ ക്യാമ്പുകളിൽ ഒരു ക്യാമ്പ് ആയി നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. കൈറ്റ് നൽകിയ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 8 ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് ഉപജില്ലയിലേക്ക് അർഹത നേടിയത്. നാലു പേർ പ്രോഗ്രാമിങ്ങിനും നാലു പേർ അനിമേഷനിലും പങ്കെടുത്തു. ദ്വിദിന ജില്ലാ തല ക്യാമ്പിൽ പങ്കെടുക്കുന്നതിന് നമ്മുടെ യൂണിറ്റ് അംഗങ്ങളായ നിയാൽ ആന്റൺ പീറ്റർ, റിജിത്ത് വി.ആർ. (പ്രോഗ്രാമിങ്ങ്) അലൻ ജേക്കബ് സി.എഫ്. (അനിമേഷൻ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇവർ മൂവരും 2019 ഫെബ്രുവരി 16, 17 തിയതികളിൽ ഇടപ്പള്ളിയിലുള്ള റീജനൽ റിസോഴ്‍സ് സെന്ററിൽ (ARTIST)(KITE ERNAKULAM ) നടക്കുന്ന റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കും.
ഈ വർഷം എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് 2019 ജനുവരി 23 ന് നടന്ന ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ ഏറെ പ്രതീക്ഷ നൽകി. 43 പേർ പരീക്ഷ എഴുതുകയും 32 പേർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
ലിറ്റിൽ കൈറ്റ് ജില്ലാ തല ക്യാമ്പിൽ പങ്കെടുത്ത മൂന്നു പേരിൽ രണ്ടു പേർ സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പ്രോഗ്രാമിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട നിയാൽ ആന്റൺ പീറ്ററിനെയും അനിമേഷനിൽ വിജയം കണ്ട അലൻ ജേക്കബ് സി.എഫ്. നെയും അഭിമാനവും ആഹ്ളാദവും നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇരുവരും 16.03.2019 ൽ ഇടപ്പള്ളി RRC യിൽ സ്റ്റേറ്റ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പട്ടവർക്കായി നടന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്തു. എറണാകുളം ജില്ലയിൽ നിന്ന് രണ്ടു വിഭാഗങ്ങളിലുമായി 20 പേരാണ് സ്റ്റേറ്റ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പട്ടത്. 2019-2021 ബാച്ച് ലിറ്റിൽ കൈറ്റ് സ്‍കൂൾ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 8 പേർ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. അനിരുദ്ധ് മധു പ്രോഗ്രാമിങ് വിഭാഗത്തിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് റിസൽറ്റിനായി കാത്തിരിക്കുകയാണ്. കോവിഡ് ആയതുകൊണ്ടാണ് സ്‍റ്റേറ്റ് ക്യാമ്പ് വൈകുന്നത്. കോവിഡ് സാഹചര്യമാണെങ്കിലും ജൂലൈ മാസം മുതൽ ഗൂഗിൾ മീറ്റ് മുഖേന ക്ലാസ് സംഘടിപ്പിച്ചു വരുന്നു. ഈ വർഷം(2020-2021) പത്താം ക്ലാസിൽ എത്തിയവർക്ക് അസൈൻമെൻ്റുകൾ പൂർത്തിയാക്കുവാൻ ബുദ്ധിമുട്ടുള്ളതിനാൽ ദിനാചരണങ്ങൾ സാധ്യമായവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ഹിരോഷിമ നാഗസാക്കി ദിനാചരണം, സ്വാതന്ത്ര്യ ദിനാഘോഷം തുടങ്ങിയവ വീഡിയോ നിർമിച്ചുകൊണ്ട് ചെയ്യുവാൻ കഴിഞ്ഞു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
![](/images/thumb/c/ca/Kite_boy.png/200px-Kite_boy.png)
![](/images/thumb/b/ba/One_day_workshop06.06.2018.jpg/200px-One_day_workshop06.06.2018.jpg)
![](/images/thumb/b/b0/Little_kite_one_day_workshop_3.jpg/200px-Little_kite_one_day_workshop_3.jpg)
![](/images/thumb/1/13/Little_kite_one_day_workshop_2.jpg/200px-Little_kite_one_day_workshop_2.jpg)
![](/images/thumb/3/3f/BG.png/200px-BG.png)
![](/images/thumb/8/8b/BUTTER_FLY.png/200px-BUTTER_FLY.png)
![](/images/thumb/2/2b/STD.VIII-B.png/300px-STD.VIII-B.png)
![](/images/thumb/0/05/26043-ekm-dp-2019-3.png/300px-26043-ekm-dp-2019-3.png)