ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ *മരം *

Schoolwiki സംരംഭത്തിൽ നിന്ന്
*മരം *

മരങ്ങളെ നോക്കൂ.....
മരങ്ങളെ നോക്കൂ.....
അവയിലെ പച്ചപ്പ്‌ കാണൂ....
അവയുടെ ഇണക്കങ്ങളും പിണക്കങ്ങളും
ഇലയുടെ ഇളക്കവും തിളക്കവു-
മവയുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും
നീറുന്ന വേദനകളുമറിയൂ....

പ്രാണവായു പ്രകൃതിക്കും നൽകുന്നു
വരദാനമായെന്നും.
പക്ഷികൾക്ക് കൂടുകൂട്ടാൻ ഇടമായി
വേനലിൽ തണലുനൽകാനൊരു കുടയായി

പൂവ് നൽകും സുഗന്ധവും
അനുഭവിക്കൂ.....
കായികനികളെ ഭക്ഷിക്കൂ.....

"വരൂ വന്നെന്നെ തൊടു
ഞാനൊരു മരമാണ്.
മണ്ണിൽ ജീവന്റെ വേരുകളുറ -
പ്പിച്ചിവിടെ ഞാൻ നിൽക്കുന്നു..... "



 

ഗംഗ വിനോദ്
IX A ബി.ബി.ജി.എച്ച്.എസ്സ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത