മരങ്ങളെ നോക്കൂ.....
മരങ്ങളെ നോക്കൂ.....
അവയിലെ പച്ചപ്പ് കാണൂ....
അവയുടെ ഇണക്കങ്ങളും പിണക്കങ്ങളും
ഇലയുടെ ഇളക്കവും തിളക്കവു-
മവയുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും
നീറുന്ന വേദനകളുമറിയൂ....
പ്രാണവായു പ്രകൃതിക്കും നൽകുന്നു
വരദാനമായെന്നും.
പക്ഷികൾക്ക് കൂടുകൂട്ടാൻ ഇടമായി
വേനലിൽ തണലുനൽകാനൊരു കുടയായി
പൂവ് നൽകും സുഗന്ധവും
അനുഭവിക്കൂ.....
കായികനികളെ ഭക്ഷിക്കൂ.....
"വരൂ വന്നെന്നെ തൊടു
ഞാനൊരു മരമാണ്.
മണ്ണിൽ ജീവന്റെ വേരുകളുറ -
പ്പിച്ചിവിടെ ഞാൻ നിൽക്കുന്നു..... "