സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

നമ്മുടെ ജീവിതത്തിൽ പരിസര ശുചിത്വത്തിനുള്ള പങ്ക് വളരെ വലുതാണ്. പണ്ട് മുതൽക്കെയുള്ള പല തരം വ്യാധികളുടെയും വൈറസുകളുടെയും കാരണം പരിസര മലിനീകരണമാണ് ഇന്നെത്തെ കോവിസ് - 19 സാഹചര്യത്തിലും പരിസര ശുചിത്വത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും ആവശ്യകത വളരെ വലുതാണ് നമ്മുടെ സമൂഹം വലിയ തോതിൽ ആധുനികവൽകരിക്കപ്പെടുമ്പോഴും വ്യാധിയുടെ കാര്യത്തിൽ ഒട്ടും കുറവില്ല അസുഖം വരുമ്പോൾ ശുശ്രുഷിക്കുന്നതിനേക്കാൾ നല്ലത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് പ്രതിരോധിക്കുന്നതാണ് മാലിന്യ സംസ്കരണം നടന്നില്ലെങ്കിൽ മാന രാശിയെ വീഴ്ത്താനും മലിനീകരണം കൊണ്ട് സാധിക്കും മാലിന്യം നിറഞ്ഞ പരിസ്ഥിതി നമ്മുടെ പ്രകൃതിയിലുള്ള ജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി അതു കൊണ്ട് കുട്ടികൾക്ക് ശുചിത്വത്തിന്റെ പാഠങ്ങൾ ചെറുപ്പത്തിലെ പകർന്ന് നല്കണം അങ്ങനെ മാത്രമേ സമൂഹത്തോട് പ്രതിബദ്ധത ഉള്ള കുട്ടികളായി വളർന്ന് വരാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കുകയുള്ളൂ...

നാസിഫ് നവാസ്
8 C സി.വി.എം.എച്ച്.എസ്സ്._വണ്ടാഴി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം