ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/പൂച്ചയുടെയും മുയലിൻറെയും യാത്ര
ഒരിടത്തൊരിടത്ത് ഒരു പൂച്ചയും മുയലും താമസിച്ചിരുന്നു.അവർ നല്ല ചങ്ങാതിമാരായിരുന്നു. അവർ രണ്ടുപേരും ഒരുമിച്ചു യാത്രചെയ്യണമെന്ന് ഒരുപാടു കാലമായി ആഗ്രഹിച്ചിരുന്നു.ഒരു ദിവസം കുഞ്ഞുമുയൽ വന്നു വിളിച്ചു."പൂച്ചക്കുട്ടാ പൂച്ചക്കുട്ടാ നീ പുറത്തേയ്ക്കു വരുന്നോ? പൂച്ചക്കുട്ടൻ പറഞ്ഞു .ഞാനിടയ്ക്കിടെ പുറത്തു പോകാറുണ്ട്. പക്ഷേ,എല്ലാവരും എന്നെ ഉപദ്രവിക്കും .അതുകൊണ്ട് ഞാൻ വരുന്നില്ല. " മുയൽക്കുട്ടൻ പറഞ്ഞു പൂച്ചക്കുട്ടാ..പൂച്ചക്കുട്ടാ ഇപ്പോൾ നമ്മൾ ആരെയും പേടിക്കേണ്ട കാര്യമില്ല.ഇവിടെ ആരെയും കാണാനില്ല1 നമുക്കൊന്നു മുന്നോട്ടു നടന്നു നോക്കാം. അതെ ശരിയാണല്ലോ ആരെയും കാണുന്നില്ലല്ലോ? ഇതെന്തു പററി.?ഹർത്താലാണോ ? കടകളൊക്കെ അടഞ്ഞുകിടക്കുകയാണല്ലോ.? അയ്യോ വാഹനങ്ങൾ ഒന്നും കാണുന്നില്ല? മനുഷ്യരെയും കാണുന്നില്ല? ഇതെന്തുപററി. പൂച്ചക്കുട്ടന് ആകെ സംശയമായി. മുയൽക്കുട്ടൻ പറഞ്ഞു. അപ്പോൾ നീ വിവരം ഒന്നും അറിഞ്ഞില്ലേ? ലോക്ഡൗൺ ആണ് ഒരു കൊറോണ എന്നു പറയുന്ന വൈറസ് രോഗം ബാധിച്ച് മനുഷ്യരെല്ലാരും വീട്ടിനുളളിലിരിക്കുകയാണ്. ഹായ്! അതുകൊളളാം.പൂച്ചക്കുട്ടനു ചിരി വന്നു. നമ്മളെല്ലാവരും പുറത്തും മനുഷ്യരെല്ലാവരും അകത്തും.ദൈവത്തിൻറെ ഒരു കളി നോക്കണെ!
ജാനകി പി
|
4 B ഗവ എൽ പി എസ് പേരുമല ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ