സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നാശത്തിലേയ്ക്കോ ?
നാശത്തിലേയ്ക്കോ ?
നമ്മുടെ അമൂല്യ സമ്പത്താണ് പരിസ്ഥിതി. നമ്മുടെ അശ്രദ്ധമൂലം അത് മലിനമാക്കപ്പെടുന്നു. പാഴ്വസ്തുക്കൾ നാം വലിച്ചെറിയുന്നു, പ്ലാസ്റ്റിക് മാലിന്യങ്ങൾ നാം കത്തിക്കുന്നു. ഇതിലൂടെയെല്ലാം മലിനീകരണമാണ് സംഭവിക്കുന്നത്. നമ്മുടെ പരിസ്ഥിതി മലിനമകുന്നു, വായു മലിനമകുന്നു, മണ്ണ് മലിനമാകുന്നു. നാം ജീവിക്കുന്ന ചുറ്റുപാട് എങ്കിലും വൃത്തിയായി സൂക്ഷിക്കുവാൻ നമുക്ക് കഴിയണം അതിലൂടെ ഇന്ന് നാം അഭിമുഖീകരിക്കുന്ന പല രോഗങ്ങളിൽനിന്നും അകന്നുനിൽക്കുവാൻ നമുക്ക് കഴിയും. വ്യക്തിശുചിത്വം ആണ് ഏറ്റവും പ്രധാനം. ശരീര ശ്രവങ്ങളിലൂടെയും സാമൂഹിക സമ്പർക്കത്തിലൂടെയും പകരുന്ന പല രോഗങ്ങൾ ഉണ്ട്. രോഗമുള്ളവർ സമൂഹ സമ്പർക്കത്തിൽനിന്നൊഴിവാകണം. എപ്പോഴും വൃത്തിയോടെയായിരിക്കണം. കൈയ്യും മുഖവും സോപ്പിട്ട് കഴുകി അണുവിമുക്തമായിരിക്കാൻ ശദ്ധിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജ്ജനം ചെയ്യുകയോ അരുത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഓർമ്മിക്കുക. എപ്പോഴും കരുതലോടെ ആയിരിക്കാം. നമ്മുടെ ജീവൻ പോലെ തന്നെ മറ്റുള്ളവരുടെ ജീവനും വിലയുള്ളതാണെന്ന് ഓർമ്മിക്കാം, ജീവിക്കാം.
സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം