സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കോവിഡ് 19 - ലക്ഷണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - ലക്ഷണങ്ങൾ

പനി, ക്ഷീണം, വരണ്ട ചുമ ഇവയാണ് കോവിഡ് 19 ന്റെ സാധാരണമായ ലക്ഷണങ്ങൾ. രോഗികൾക്ക് ശരീര വേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ലക്ഷണങ്ങൾ ലഘുവായതും ക്രമേണ ആരംഭിക്കുന്നതുമാണ്. ചില ആളുകളിൽ വൈറസ് ബാധക്ക് ശേഷവും എന്തെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ കണ്ടില്ലെന്നും വരാം. കൂടുതൽ ആളുകളും പ്രത്യേക ചികിത്സ ഒന്നും കൂടാതെ സുഖപ്പെടുന്നു. കോവിഡ്-19 ബാധിക്കുന്ന ആറുപേരിൽ ഒരാൾ എന്ന കണക്കിൽ ഗുരുതരാവസ്ഥയിൽ ആകുകയും ശ്വസനം പ്രയാസകരമാകുകയും ചെയ്യും. പ്രായമുള്ളവരും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരും ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യത ഏറെയാണ്.

രോഗം പകരുന്നത് എങ്ങനെ?

രോഗബാധിതനായ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അയാളുടെ മൂക്കിൽ നിന്നോ വായിൽ നിന്നോ തെറിക്കുന്ന ചെറുകണങ്ങളിലൂടെയാണ് രോഗം പകരുന്നത്. രോഗബാധിതന് ചുറ്റുമുള്ള വസ്തുക്കളിലും പ്രതലങ്ങളിലും ആ ചെറുകണങ്ങൾ പറ്റിയിരിക്കുകയും മറ്റുളളവർ അവിടെ തൊട്ട കൈകൊണ്ട് സ്വന്തം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ രോഗം അവരിലേക്കെത്തുന്നു. രോഗബാധിതർ ചുമയ്ക്കുകയോ തുമ്മുകയോ വഴി പുറത്തേക്ക് വമിപ്പിക്കുന്ന ചെറുകണങ്ങൾ ശ്വസിക്കുക വഴിയും രോഗം പിടിപെടാം.

എ അൽഫോൻസ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം