ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/അതിജീവനം കാത്ത്
അതിജീവനം കാത്ത് സുന്ദരമായ ഒരു കൊച്ചു ഗ്രാമമായിരുന്നു മാൽഗുഡി .ഹരിത നിറത്തിലുള്ള പാവാട അണിഞ്ഞ പാടങ്ങൾ ഏവരെയും ആകർഷിച്ചിരുന്നു .അവിടെയുള്ള ഗ്രാമീണർ കൂട്ടുകാരെപോലെയായിരുന്നു നദികളാലും തടാകങ്ങളാലും സമൃദ്ധമായിരുന്നു ആകൊച്ചു ഗ്രാമം .അങ്ങനെയിരിക്കെ അപരിചിതനായ ഒരാൾ അവരുടെ ഇടയിലേക്ക് കടന്നു വന്നു .അതായിരുന്നു പ്ലാസ്റ്റിക് .എല്ലാ വീടുകളിലും കടകളിലും എവിടെ നോക്കിയാലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ .എന്തിനേറെ തീൻമേശയിലെ വിഭവങ്ങൾ വരെ പ്ലാസ്റ്റിക്കിലായി ഉപയോഗ ശേഷം അവ ഉപേക്ഷിക്കുന്നു .അങ്ങനെ അവ ദിനംപ്രതി വീടുകളിലും ,പറമ്പുകളിലും,റോഡിലും ,പുഴയിലുമെല്ലാം കൂടിക്കൂടി വന്നു.ഇതോടൊപ്പം തന്നെ ആ ഗ്രാമീണരെ അസുഖത്തിലാക്കുകയും ചെയ്തിരുന്ന വില്ലനായിരുന്നു പ്ലാസ്റ്റിക്.അവിടുത്തെ ഗ്രാമീണർ ഈ പ്ലേറ്റിക് മൂലം മലിനമായ ജലം കുടിച്ചും ,മലിന വായു ശ്വസിച്ചും മരിക്കുവാൻ തുടങ്ങി.ജീവനോടെ ബാക്കി ഉള്ളവരാകട്ടെ അർബുദത്താൽ വലയുന്നവരായിരുന്നു.എന്നെങ്കിലുമൊരിക്കൽ ഈ പ്ലാസ്റ്റിക്കിൽ നിന്നും മുക്തി ഉണ്ടാകുമെന്നു അവർ പ്രതീക്ഷയോടെ കാത്തിരുന്നു . ആ പ്രതീക്ഷയ്ക്കൊടുവിൽ പ്ലാസ്റ്റിക് എന്ന മഹാവിപത്തിനു ഒരു അറുതി വരുത്തുന്നതിനുവേണ്ടി ആ ഗ്രാമം ഉണർന്നു പ്രാർത്തിക്കാൻ തുടങ്ങി .അങ്ങനെ പതുക്കെ പതുക്കെ പ്ലാസ്റ്റിക് എന്ന മഹാ വിപത്ത് ആ ഗ്രാമത്തിൽ നിന്നും അകന്നു പോയി .അത് വീണ്ടും സുന്ദരമായ ഒരു ഹരിത ഗ്രാമമായി മാറി .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ