എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ മാറ്റങ്ങൾ

മാറ്റങ്ങൾ

ബാലുവിന് ചെടികളെ വളരെ ഇഷ്ടമാണ്. ചെടികൾക്കും മരങ്ങൾക്കും അവനെയും ഇഷ്ടമാണ് .അവൻറെ ഒഴിവ് വിനോദം എന്താണെന്ന് ചോദിച്ചാൽ അവൻ പെട്ടെന്ന് ഉത്തരം പറയും ചെടികളോടും മരങ്ങളോടും കൂടെ കളിക്കുക എന്നാണ് . അതുകൊണ്ടുതന്നെ തറവാട്ടിലെ പറമ്പിലെങ്ങും ഒരു മാലിന്യവും ആരും കണ്ടിട്ടില്ല .എല്ലാവരും അവന്റെ ഭാവി പ്രവചിച്ചു അവൻ വലുതായാൽ കാൾലിനഴ്സിനെപോലെയാവും എന്നൊക്കെ ഈവിധം പോയി പ്രവചനങ്ങൾ. എന്നാൽ കാലം വിതച്ചത് മറ്റൊന്നായിരുന്നു. അവൻ വലിയൊരു എഞ്ചിനീയർ ആയി .അവൻ നിർമ്മിച്ച കെട്ടിടങ്ങൾക്കും നികത്തിയ വയലുകൾക്കും കണക്ക് ഇല്ലായിരുന്നു . ഭാവിയിലെ ലീനേഴ്സ് പതിയെ മാറുകയായിരുന്നു . അയാൾ മണ്ണിനോടും മരത്തിനോടും യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല . അങ്ങനെ ഒരു വലിയ കുന്ന് ഇടിച്ച് അവിടെ അവിടെ ഒരു ഇരുനില മാളിക പണിത അയാൾ അവിടെ സസുഖം വാഴുക യായിരുന്നു . പെട്ടെന്നൊരു ദിവസം ഒരു പ്രളയകാലത്ത് അയാളുടെ സമ്പത്തും വീടും എല്ലാം ഒലിച്ചു പോയി ഉടുതുണിക്ക് മറുതുണിയില്ലാതെ നിൽക്കുമ്പോൾ . അയാളുടെ അടുക്കൽ ഒരു പഴയ ഫോട്ടോ ഒഴുകിവന്നു. അത് പണ്ട് അയാളുടെ കൂട്ടുകാരോടൊപ്പം അയാൾ എടുത്ത ഒരു ഫോട്ടോ ആയിരുന്നു. അതു കണ്ടപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി . അത് അയാളെ കണ്ണീര് അണിയിച്ചു അപ്പോൾ ആരോ തന്റെ ഉള്ളിൽ നിന്ന് പറയുന്നതുപോലെ തോന്നി "പ്രകൃതിയെനശിപ്പിച്ചവനെ പ്രകൃതിയും നശിപ്പിക്കും. "

ഫാത്തിമ നഹബ
9 ഡി എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ