വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ ആട്ടിൻകുട്ടിയും ചെന്നായും
ആട്ടിൻകുട്ടിയും ചെന്നായും
പണ്ടൊരിക്കൽ ഒരു ചെന്നായ് അരുവിയിൽ വെള്ളം കുടിക്കാനെത്തി.അൽപ്പം താഴെ നിന്ന് ഒരു ആട്ടിൻകുട്ടി വെള്ളം കുടിക്കുന്നുണ്ടായിരുന്നു.അപ്പോൾ ചെന്നായുടെ വായിൽ വെള്ളമൂറി .എങ്ങനെയും അവനെ അകത്താക്കണം.ചെന്നായ് മുരണ്ടു ,"എടാ നീയെന്തിനാ എനിക്ക് കുടിക്കാനുള്ള വെള്ളം കലക്കുന്നത് ?" അത് കേട്ട് ആട്ടിൻകുട്ടി ഭയന്ന് വിറച്ചുകൊണ്ട് പറഞ്ഞു "അയ്യോ ! ഞാൻ താഴെ നിന്നാണല്ലോ വെള്ളം കുടിക്കുന്നത്.താഴെ നിന്ന് മുകളിലേക്ക് വെള്ളം ഒഴുകില്ലല്ലോ? ഛീ ,തെമ്മാടി ,നീ എന്നെ പഠിപ്പിക്കുകയാണോ?എനിക്ക് നിന്നെ അറിയാം.ഒരു വര്ഷം മുൻപ് നീ കൂട്ടുകാരോടൊപ്പം കൂടി എന്നെ കളിയാക്കിയില്ലേ?"ചെന്നായ് പറഞ്ഞു. കുഞ്ഞാട് വിഷമിച്ചു പോയി.ഒപ്പം അതിശയവും തോന്നി "എന്താണ് അങ്ങ് പറയുന്നത്?ഞാൻ ജനിച്ചിട്ട് ആറു മാസം പോലും ആയില്ലപിന്നെങ്ങനെ ഒരു വർഷം മുൻപ് അങ്ങെന്നെ കാണും? അപ്പോൾ ചെന്നായ് മറ്റൊരടവെടുത്തു ."നീ തന്നെ എന്നാണ് എന്റെ വിശ്വാസം.അല്ലെങ്കിൽ നിന്റെ അച്ഛനാവും.എന്തായാലും നിന്നെ ഞാൻ വെറുതെ വിടില്ല."ഇത്രയും പറഞ്ഞ് ചെന്നായ് ആട്ടിൻകുട്ടിയുടെ മേൽ ചാടിവീണു. അധർമികൾക്ക് ഏതും ന്യായം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ