ഉള്ളിൽ കൗതുകം ഏറെ നിറയ്ക്കും
വര്‍ണക്കുട നീ ആകാശം
കുങ്കുമ പ്രഭയേറും ഉടുപ്പുമായി
പുലരി പെണ്ണിനെ വരവേൽക്കും
നീലയും വെള്ളയും പുള്ളിയുമങ്ങനെ
പകലൊരു ദൃശ്യ വിരുണല്ലോ
ഏഴഴകുള്ളൊരു മഴവിൽ ചന്തം
ഏറെ കൊതിക്കും നിന്നഴക്
രാത്രിയിലണിയും മിന്നും ഉടുപ്പിൽ
താരകം തുന്നിയതാരാണ്
പൊന്നിൻ താരകം തുന്നിയതാരാണ്
ഉള്ളിൽ കൗതുകം ഏറെ നിറയ്ക്കും
വർണ്ണക്കുട നീ ആകാശം
കുങ്കുമ പ്രഭയേറും ഉടുപ്പുമായി
പുലരി പെണ്ണിനെ വരവേൽക്കും