സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ആകാശം

Schoolwiki സംരംഭത്തിൽ നിന്ന്
ആകാശം

ഉള്ളിൽ കൗതുകം ഏറെ നിറയ്ക്കും
വര്ണക്കുട നീ ആകാശം
കുങ്കുമ പ്രഭയേറും ഉടുപ്പുമായി
പുലരി പെണ്ണിനെ വരവേൽക്കും
നീലയും വെള്ളയും പുള്ളിയുമങ്ങനെ
പകലൊരു ദൃശ്യ വിരുണല്ലോ
ഏഴഴകുള്ളൊരു മഴവിൽ ചന്തം
ഏറെ കൊതിക്കും നിന്നഴക്
രാത്രിയിലണിയും മിന്നും ഉടുപ്പിൽ
താരകം തുന്നിയതാരാണ്
പൊന്നിൻ താരകം തുന്നിയതാരാണ്
ഉള്ളിൽ കൗതുകം ഏറെ നിറയ്ക്കും
വർണ്ണക്കുട നീ ആകാശം
കുങ്കുമ പ്രഭയേറും ഉടുപ്പുമായി
പുലരി പെണ്ണിനെ വരവേൽക്കും
 

അൽമ ബൈജു
4 C സെയിന്റ് ജോസഫ്‌സ് കോൺവെന്റ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത