ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. രോഗാണുക്കളെ ശരിയായ ശുചിത്വത്തിലൂടെ മാത്രമേ പുറത്താക്കാൻ കഴിയുകയുളളു. ആവർത്തിച്ചുവരുന്ന രോഗങ്ങൾ ശുചിത്വമില്ലായ്മയുടെ ലക്ഷണമാണ്. വ്യക്തിശുചിത്വം പാലിക്കുമ്പോഴും നമ്മൾ പരിസരശുചിത്വത്തിനു പ്രാധാന്യം നൽകാറില്ല. പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നാം ഇപ്പോഴും റോഡിലോക്ക് വലിച്ചെറിയുന്നു. ഈ രീതി നാം മാറ്റേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും സാമുഹികശുചിത്വവും ചേർന്നാലേ ശുചിത്വം പൂർണമാകൂ. ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടിക്കാലം മുതലെ അറിയേണ്ടതാണ്. ശുചിത്വമുള്ള ആളുകളിലൂടെ മാത്രമേ ശുചിത്വമുള്ള ലോകം ഉണ്ടാകൂ.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |