എം.യു.എ.യു.പി.എസ്. പാണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മലപ്പുറം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി സ്ക്കൂളാണ് എം.യു.എ.യു.പി.എസ് പാണക്കാട്

എം.യു.എ.യു.പി.എസ്. പാണക്കാട്
വിലാസം
പാണക്കാട്

എം യു എ യു പി എസ് പാണക്കാട്
,
പട്ടർ ക്കടവ് പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0483 2836019
ഇമെയിൽpanakkadups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18482 (സമേതം)
യുഡൈസ് കോഡ്32051400807
വിക്കിഡാറ്റQ64564916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,മലപ്പുറം
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ367
പെൺകുട്ടികൾ262
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇബ്രാഹീം യു
പി.ടി.എ. പ്രസിഡണ്ട്മ‍ുജീബ് റഹ്‍മാൻ പരി
എം.പി.ടി.എ. പ്രസിഡണ്ട്ഷംല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കൽ തറവാടിന്റെ കീഴിൽ പാണക്കാടിന്റെ മണ്ണിൽ 1968-ൽ ബഹു. പൂക്കോയ തങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും പ്രവർത്തനഫലമായി ഒരൊറ്റ ക്ലാസ് റൂമിൽ ഏകധ്യാപക വിദ്യാലയമായ മഅ്ദനുൽ ഉലൂം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് മദ്രസയിൽ അഞ്ചാം ക്ലാസിൽ 30 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഈ കാലയളവിൽ കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലം സ്വദേശിയായ ശ്രീ. സി.പി. അവറകുട്ടി മാസ്റ്റർ സ്കൂളിന്റെ ആദ്യ അധ്യാപകനായ മുന്നോട്ട് നയിച്ചു. ശ്രീ. ചാലിൽ അബ്ദുസമദ് ആയിരു്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. 1970 ൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ 118 വിദ്യാർത്ഥികളുമായി പറമ്പിൽ പുതിയ കെട്ടടത്തിലേക്ക് പ്രവർത്തനം മാറ്റി. എന്നാൽ 2016-17 അധ്യായന വർഷത്തിൽ 18 ഡിവിഷനുകളിലായി 615 കുട്ടികളും 24 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരമുണ്ട്. ശ്രീ സി.പി. അവറുകുട്ടി മാസ്റ്റർ 1991 ൽ വിരമിച്ചശേഷം ശ്രീ. പി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ ഹെഡ‍്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും 1999 മെയ് 1 മുതൽ ശ്രീമതി. കെ.എ. ഗീത ഹെഡ്മിസ്ട്രസ്. അതിനുശേഷം ........... തുടരുന്നു. വിദ്യാഭ്യാസപരവും സാംസ്കരികവുമായ പുരോഗതിയിലേക്ക് നാടിനെ നയിക്കാൻ നമ്മുടെ വിദ്യാലയം ഏറെ പങ്കുവഹിച്ചു. പഠനത്തോടൊപ്പം തന്നെ കലാകായിക പ്രവൃവത്തി പരിചയമേളയിലും നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ ഇന്ന് വളരെ മുൻപന്തയിലാണ്. കൂടുതൽ

മാനേജുമെന്റ്

പാണക്കാട് കൊടപ്പനക്കൽ തറവാട്ടാണ് ഈ സ്ഥാപനത്തിന്റെ മാനേജുമെന്റ്. ബഹു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിനു ശേഷം മകൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് മാനേജർ. എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ രണ്ട് ഇരുന്നില കെട്ടിരങ്ങളും അനുബന്ധ സൗകര്യങ്ങളും വലിയ ഗ്രൗണ്ട്, ചുറ്റുമതിലും ഈ സ്കൂളിനുണ്ട്.

അക്കാദമിക് മികവുകൾ

പാണക്കാട് പരിസരത്തുള്ള സാധാരണക്കാരുടെ മക്കൽ പഠിക്കുന്ന ഈ സ്കൂളിൽ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഉന്നത നിലവാരം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. യു.എസ്.എസ്. ന്യൂമാത്ത്സ് എന്നീ മത്സര പരീക്ഷയിലും സബ് ജില്ലാ, ജില്ലാ ക്വിസ്സ് മത്സങ്ങളിലും വിജയിക്കാൻ ഇവിടത്തെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് ഉന്നത നിലവാരത്തിൽ എത്തിച്ചേരാൻ സാധിച്ചിണ്ട്.

ക്ലബ്ബുക്കൾ

അറബിക്

മ‍ുൻ പ്രധാനധ്യാപകർ

നമ്പർ പേര് കാലാവധി
1 അവറക്കുട്ടി സി.പി. 1982
2 കഞ്ഞഹമ്മദ് 1999
3 ഗീത 2000
4 മുഹമ്മദലി 2001
5 രാജേശ്വരി 2023
6 ഇബ്രാഹീം യു -

താളുകളിൽ ഇടം നേടിയവർ

  • 1988-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ആദ്യ പ്രധാനധ്യാപകനായ ശ്രീ. സി.പി. അവറക്കുട്ടി മാസ്റ്റർക്ക്[1] ലഭിച്ചു.
  • 2012-13 ലെ മികച്ച അധ്യാപകനുള്ള ദേശിയ പുരസ്കാരം, 2012ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മികച്ച ശാസ്ത്ര അധ്യാപകനുള്ള സംസ്ഥാന ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്, 2009ൽ മികച്ച സ്കൂൾ ശാസ്ത്ര കോർഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡ് എന്നിവ ഈ സ്കൂളിലെ ശാസ്ത്ര അധ്യാപകനുമായ നാസ ഗഫൂർ മാസ്റ്റർ എന്ന അബ്ദുൽ ഗഫുർ മാസ്റ്റർക്ക് ലഭിച്ചു
  • 2010-11 ലെ മികച്ച അധ്യാപകനുള്ള മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് അവാർഡ്, മലയാള മനോരമയുടെ "വഴിക്കണ്ണ്" റോഡ് സുരക്ഷ ബോധവത്കരണത്തിന് ജില്ലാതല അവാർഡ്, ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ സംസ്ഥാന തലത്തിൽ Medal of Merit പുരസ്കാരവും ശ്രീ. പി.ടി. ജോർജ് മാസ്റ്റർക്ക് ലഭിച്ചു.
  • Total Physical Fitness Programme സംസ്ഥാന തലത്തിൽ നടത്തിയ Out Standing Physical Education Teacher State അവാർഡ് സ്കൂളിന്റെ കായിക അധ്യാപകനായ ശ്രീ. മുഹമ്മദ് റഫീഖ് മാസ്റ്റർക്ക് ലഭിച്ചു.
  • മികച്ച വിദ്യാരംഗം കൺവീനർക്കുള്ള സബ് ജില്ലാതല പുസ്കാരം ശ്രീമതി. ഫൗസിയ മോൾ ടീച്ചർക്ക് ലഭിച്ചു.

മികവ് പ്രവർത്തനങ്ങൾ

  • എല്ലാ ആഴ്ചയിലും വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന അസംബ്ലി. വിജ്ഞാനത്തിലും വിനോദത്തിനും പ്രധാന്യം നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അസംബ്ലിയുടെ ആകർഷണീയത.
  • സബ് ജില്ലാ ശാസ്ത്ര-സാമൂഹ്യ - പ്രവർത്തി പരിചയ ഐ.ടി. മേളകളിൽ മികച്ച പ്രകടനം
  • സബ് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം
  • കായിക മേള മികച്ച പ്രകടനം
  • വിദ്യാരംഗം മികച്ച പ്രകടനം
  • എല്ലാ വർഷവും സ്കൂൾതല ഫുട്ബോർ മത്സരവും കൂടാതെ സബ് ജില്ലാതലത്തൽ മികച്ച പ്രകടവും
  • സ്കൗട്ട് & ഗൈഡ്സ് ഗ്രൂപ്പ് 1999 മുതൽ പ്രവർത്തനം ആരംഭിച്ചു
  • കമ്പ്യൂട്ടറൈസ്ഡ് സഞ്ചയിക കൗണ്ടർ

വഴികാട്ടി

ട്രൈൻ മാർഗ്ഗം  : തിരൂർ റൈൽവേ സ്റ്റേഷനിൽ നിന്ന്

Map

അവലംബം

  1. പൂർവ്വ അധ്യാപകർ