സഹായം Reading Problems? Click here


എം.യു.എ.യു.പി.എസ്. പാണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(18482 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.യു.എ.യു.പി.എസ്. പാണക്കാട്
സ്ഥലം
പാണക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം326
പെൺകുട്ടികളുടെ എണ്ണം282
അദ്ധ്യാപകരുടെ എണ്ണം25
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്മുഹമ്മദ് അഷ്റഫ്
അവസാനം തിരുത്തിയത്
31-01-201718482


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ആമുഖം

കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കല്‍ തറവാടിന്റെ കീഴില്‍ പാണക്കാടിന്റെ മണ്ണില്‍ 1968-ല്‍ ബഹു. പൂക്കോയ തങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും പ്രവര്‍ത്തനഫലമായി ഒരൊറ്റ ക്ലാസ് റൂമില്‍ ഏകധ്യാപക വിദ്യാലയമായ മഅ്ദനുല്‍ ഉലൂം എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാണക്കാട് മദ്രസയില്‍ അഞ്ചാം ക്ലാസില്‍ 30 വിദ്യാര്‍ത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഈ കാലയളവില്‍ കോഡൂര്‍ പഞ്ചായത്തിലെ മങ്ങാട്ടുപുലം സ്വദേശിയായ ശ്രീ. സി.പി. അവറകുട്ടി മാസ്റ്റര്‍ സ്കൂളിന്റെ ആദ്യ അധ്യാപകനായ മുന്നോട്ട് നയിച്ചു. ശ്രീ. ചാലില്‍ അബ്ദുസമദ് ആയിരു്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി. 1970 ല്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ 118 വിദ്യാര്‍ത്ഥികളുമായി പറമ്പില്‍ പുതിയ കെട്ടടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. എന്നാല്‍ 2016-17 അധ്യായന വര്‍ഷത്തില്‍ 18 ഡിവിഷനുകളിലായി 615 കുട്ടികളും 24 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരമുണ്ട്. ശ്രീ സി.പി. അവറുകുട്ടി മാസ്റ്റര്‍ 1991 ല്‍ വിരമിച്ചശേഷം ശ്രീ. പി. കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍ ഹെഡ‍്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും 1999 മെയ് 1 മുതല്‍ ശ്രീമതി. കെ.എ. ഗീത ഹെഡ് മിസ്ട്രസായി തുടരുന്നു. വിദ്യാഭ്യാസപരവും സാംസ്കരികവുമായ പുരോഗതിയിലേക്ക് നാടിനെ നയിക്കാന്‍ നമ്മുടെ വിദ്യാലയം ഏറെ പങ്കുവഹിച്ചു. പഠനത്തോടൊപ്പം തന്നെ കലാകായിക പ്രവൃവത്തി പരിചയമേളയിലും നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് വളരെ മുന്‍പന്തയിലാണ്.

മാനേജുമെന്റ്

പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടാണ് ഈ സ്ഥാപനത്തിന്റെ മാനേജുമെന്റ്. ബഹു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിനു ശേഷം മകന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് മാനേജര്‍. എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ രണ്ട് ഇരുന്നില കെട്ടിരങ്ങളും അനുബന്ധ സൗകര്യങ്ങളും വലിയ ഗ്രൗണ്ട്, ചുറ്റുമതിലും ഈ സ്കൂളിനുണ്ട്.

അക്കാദമിക് മികവുകള്‍

പാണക്കാട് പരിസരത്തുള്ള സാധാരണക്കാരുടെ മക്കല്‍ പഠിക്കുന്ന ഈ സ്കൂളില്‍ മികച്ച അധ്യാപകരുടെ ശിക്ഷണത്തില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. യു.എസ്.എസ്. ന്യൂമാത്ത്സ് എന്നീ മത്സര പരീക്ഷയിലും സബ് ജില്ലാ, ജില്ലാ ക്വിസ്സ് മത്സങ്ങളിലും വിജയിക്കാന്‍ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളില്‍ പഠിച്ച പല വിദ്യാര്‍ത്ഥികളും ഇന്ന് ഉന്നത നിലവാരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിണ്ട്.

താളുകളില്‍ ഇടം നേടിയവര്‍

 • 1988-ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യ പ്രധാനധ്യാപകനായ ശ്രീ. സി.പി. അവറക്കുട്ടി മാസ്റ്റര്‍ക്ക് ലഭിച്ചു.
 • 2012-13 ലെ മികച്ച അധ്യാപകനുള്ള ദേശിയ പുരസ്കാരം, 2012ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് മികച്ച ശാസ്ത്ര അധ്യാപകനുള്ള സംസ്ഥാന ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് അവാര്‍ഡ്, 2009ല്‍ മികച്ച സ്കൂള്‍ ശാസ്ത്ര കോര്‍ഡിനേറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ ഈ സ്കൂളിലെ ശാസ്ത്ര അധ്യാപകനുമായ നാസ ഗഫൂര്‍ മാസ്റ്റര്‍ എന്ന അബ്ദുല്‍ ഗഫുര്‍ മാസ്റ്റര്‍ക്ക് ലഭിച്ചു
 • 2010-11 ലെ മികച്ച അധ്യാപകനുള്ള മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, മലയാള മനോരമയുടെ "വഴിക്കണ്ണ്" റോഡ് സുരക്ഷ ബോധവത്കരണത്തിന് ജില്ലാതല അവാര്‍ഡ്, ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ സംസ്ഥാന തലത്തില്‍ Medal of Merit പുരസ്കാരവും ശ്രീ. പി.ടി. ജോര്‍ജ് മാസ്റ്റര്‍ക്ക് ലഭിച്ചു.
 • Total Physical Fitness Programme സംസ്ഥാന തലത്തില്‍ നടത്തിയ Out Standing Physical Education Teacher State അവാര്‍ഡ് സ്കൂളിന്റെ കായിക അധ്യാപകനായ ശ്രീ. മുഹമ്മദ് റഫീഖ് മാസ്റ്റര്‍ക്ക് ലഭിച്ചു.
 • മികച്ച വിദ്യാരംഗം കണ്‍വീനര്‍ക്കുള്ള സബ് ജില്ലാതല പുസ്കാരം ശ്രീമതി. ഫൗസിയ മോള്‍ ടീച്ചര്‍ക്ക് ലഭിച്ചു.

മികവ് പ്രവര്‍ത്തനങ്ങള്‍

 • എല്ലാ ആഴ്ചയിലും വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന അസംബ്ലി. വിജ്ഞാനത്തിലും വിനോദത്തിനും പ്രധാന്യം നല്‍കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഈ അസംബ്ലിയുടെ ആകര്‍ഷണീയത.
 • സബ് ജില്ലാ ശാസ്ത്ര-സാമൂഹ്യ - പ്രവര്‍ത്തി പരിചയ ഐ.ടി. മേളകളില്‍ മികച്ച പ്രകടനം
 • സബ് ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം
 • കായിക മേള മികച്ച പ്രകടനം
 • വിദ്യാരംഗം മികച്ച പ്രകടനം
 • എല്ലാ വര്‍ഷവും സ്കൂള്‍തല ഫുട്ബോര്‍ മത്സരവും കൂടാതെ സബ് ജില്ലാതലത്തല്‍ മികച്ച പ്രകടവും
 • സ്കൗട്ട് & ഗൈഡ്സ് ഗ്രൂപ്പ് 1999 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു
 • കമ്പ്യൂട്ടറൈസ്ഡ് സഞ്ചയിക കൗണ്ടര്‍

മാനേജര്‍