സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ഇന്ത്യയിലെ  കുട്ടികളുടെ ഏറ്റവും വലിയ  ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് . 2018ലാണ് ലിറ്റിൽ കൈറ്റ്സ് സംഘടന ആരംഭിച്ചത് പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അനിമേഷൻ .പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ ,മൊബൈൽ ആപ് റോബോട്ടിക്‌സ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു .സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.

ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.

2018ലാണ് കറുകുറ്റി സെന്റ് ജോസഫ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് . സംഘടനാ ആരംഭിച്ചത് ശ്രീമതി സുധ ജോസും സിസ്റ്റർ ജിനിമോൾ കെ പി യുമായിരുന്നു പ്രഥമ ലിറ്റിൽ കുറെ മിസ്ട്രെസ്സുമാർ. ആദ്യവർഷത്തിൽത്തന്നെ എറണാകുളം ജില്ലയിലെ മൂന്നാമത്തെ ബെസ്റ്  ലിറ്റിൽ കൈറ്റ്സ് . യൂണിറ്റായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു .അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രൻമാഷിൽ നിന്ന് തിരുവന്തപുരത്തുവച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പ്രധാനാധ്യാപികയും ചേർന്ന് പുരസ്കാരവും ക്യാഷ് പ്രൈസും കരസ്ഥമാക്കി .2021നടന്ന സ്കൂൾ വിക്കി പേജ് അപ്‌ഡേഷൻ മത്സരത്തിലും എറണാകുളം ജില്ലയിലെ നല്ല വിക്കി പേജായി തിരഞ്ഞെടുക്കപ്പെട്ട പേജുകളിൽ ഒന്ന് സെന്റ് ജോസഫ് വിദ്യാലയത്തിന്റേതായിരുന്നു 

അവാർഡുകൾ

 

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല മത്സരത്തിൽ സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തിന് അർഹരായി