എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ '''കൂട്ടുകാരി'''

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരി

കിളികൾ കൂടു തേടി യാത്രയാകുന്നു. സൂര്യൻ പടിഞ്ഞാറൊളിച്ചു. ആ മനോഹരമായ കാഴ്ച ഞാൻ നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു. ഇരുട്ടു വന്നത് ഞാൻ അറിഞ്ഞതേയില്ല. എങ്ങും നിശ്ചലം. അതിനിടയിലും എൻ്റെ മുയൽ കുഞ്ഞുങ്ങളും, തത്തമ്മയും ശബ്ദമുണ്ടാക്കിക്കൊണ്ടേയിരുന്നു.

ഇന്നും രാവിലെ ആ കാക്ക എന്നെ തേടിയെത്തിയിരുന്നു. മുയലിനും തത്തയ്ക്കും നൽകിയതിൻ്റെ അവശിഷ്ടത്തിനായി കാത്തിരിക്കും. മുറ്റം മുഴുവൻ ശുചിയാക്കും. ഇപ്പോൾ ആ കാക്ക ഞാനുമായി ഏറെ അടുപ്പത്തിലാണ്. ഞാൻ ചിലപ്പോൾ കുശലം ചോദിക്കും. എല്ലാത്തിനും ഒരു മൗന ഭാവത്തിൽ അത് മറുപടി നൽകും. അടുത്തേക്ക് ചെല്ലുമ്പോൾ ഭയത്തോടെ നടന്നു നീങ്ങും. ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെ ചിന്തിക്കാറുണ്ട് . മനുഷ്യരേക്കാൾ എത്ര വ്യത്യസ്തമായാണ് പക്ഷികൾ ചിന്തിക്കുന്നത് . അവരുടെ അടുപ്പവും സ്നേഹവും ഒന്നും തിരികെ പ്രതീക്ഷിച്ചല്ല. ഞാനും ആ കാക്കയും തമ്മിൽ ഇന്ന് ഹൃദയം കൊണ്ട് ഏറെ അടുത്തിരിക്കുന്നു.

അന്ന് സന്ധ്യയായിട്ടും അതിനെ കാണാത്തതിനാൽ എനിക്ക് ചെറിയ പരിഭവം തോന്നി "വരും അല്ലേ അമ്മേ... " അമ്മ അത്രത്തോളം കാര്യമാക്കിയില്ല. എൻ്റെ ഹൃദയം പിടഞ്ഞു. എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി …. മനസ്സും ശരീരവും തളർന്ന പോലെ ….

ബ്രിന്ദ എസ് ബി
1 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ