സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/മണിയൻ കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
മണിയൻ കാക്ക

 
കുറച്ചുനാളുകളായെൻ വീട്ടിൽ
പിന്നാമ്പുറത്തിരുന്നിടുമൊരു
കാക്കയുടെ ദയനീയ ശബ്ദമെൻ
കാതുകളിൽ വന്നലക്കുന്നിതെപ്പോഴും
എൻ ശ്രദ്ധ്യയിൽ ഒന്നും ആദ്യമാദ്യം
അവൻറെ ശബ്ദം നിറഞ്ഞതില്ല
എന്നാലടുക്കള തൻ ജാലകത്തിൻ
അപ്പുറമാക്കാക്ക ചരിഞ്ഞെന്നമ്മയെ
നോക്കി കരഞ്ഞിദാർദ്രമായി
എന്നമ്മ ഓതിയത് മുതെലെൻ
ശ്രദ്ധ മുഴുവനാ കാക്കയിലായി।
നോക്കിയപ്പോഴല്ലേ കണ്ടതുണ്ട്
പാവമക്കക്കാക്കിരു കാലുകളിലൊന്നിൽ
പകുതിയേ ബാക്കിയുള്ളു
രാവിലെയും ഉച്ചക്കയുമെൻ വീട്ടിൽ
ഭക്ഷണം വിളമ്പീടുന്ന സമയമാ-
കാക്കയ്ക്കെങ്ങനെ തിരിച്ചറിയാമെന്നച്ഛൻ
അന്നുമുതൽ ഞങ്ങൾതൻ അരിക്കലത്തിൽ
അവനും കൂട്ടര്ക്കുംമുള്ളൊരു പിടിയരിയും
അമ്മൻതൻ സ്നേഹവും കൂട്ടിക്കലർന്നു വെന്തു
വെള്ളം കുടിച്ചതിനുശേഷം അവനും കൂട്ടരും
പാത്രത്തിലിറങ്ങി കളിച്ചീടും കാഴ്ച
അത്രയ്ക്ക് മനോഹരമായെൻ
മിഴുക്കൂമ്പിൽ നിറഞ്ഞീടുന്നു
പിന്നീടോരോ ദിനവും "മണിയൻ കാക്കേ"
എന്നവനെ ഞാൻ അന്നത്തിനായി
വിളിച്ചീടുമ്പോലെന്നമ്മതൻ
ചുണ്ടിൽവിരിഞ്ഞുവോ നിലാച്ചിരി

മിസ്‌രിയ യു എൻ
VIII A സാന്താക്രൂസ് എച്ച് എസ് എസ് ,ഫോർട്ട്കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത