കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്കും പാലിക്കാം പരിസര ശുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കും പാലിക്കാം പരിസര ശുചിത്വം

അപ്പുവും അച്ചുവും നല്ല കൂട്ടുകാരായിരുന്നു.അപ്പു ഒരു പാവം കർഷകൻെറ മകൻ. കൃഷിയിൽ നിന്ന് ധാരാളം പണമൊന്നും അവർക്ക് കിട്ടിയില്ല. എങ്കിലും കൊച്ചു വീടും പരിസരവും അവർ വൃത്തിയായി സൂക്ഷിച്ചു. അച്ചു വലിയ പണക്കാരൻെറ മകനായിരുന്നു. അവർക്ക് ഒന്നിലും ഒരു ശ്രദ്ധയുമില്ല. വൃത്തിയും വെടിപ്പുമില്ല.             ഒരു ദിവസം അപ്പു അച്ചുവിൻെറ വീട്ടിൽ കളിക്കാൻ പോയി. ആ വീടിൻെറ തൊടിയിൽ നിറയെ ചിരട്ടകളും ടയറും മറ്റുമായി കൂട്ടിയിട്ടിരുന്നു. അതിൽ നിറയെ വെള്ളo കെട്ടിക്കിടക്കുന്നു. അപ്പു അച്ചുവിനോട് പറഞ്ഞു. "ഇതെല്ലാം വൃത്തിയാക്കിയില്ലെങ്കിൽ കൊതുക് പെരുകി നിങ്ങൾക്ക് പല രോഗങ്ങളും വരും" എന്നാൽ അച്ചു അത് ശ്രദ്ധിച്ചതേയില്ല. അവർ കളി തുടർന്നു.കുറച്ച് ദിവസങ്ങൾക്ക്  ശേഷം അച്ചുവിൻെറ അമ്മയ്ക്ക് കലശലായ പനി. പരിശോധിച്ചപ്പോൾ ഡങ്കിപ്പനി.അച്ചുവിന് കാര്യം മനസ്സിലായി.അവൻ അപ്പോൾ തന്നെ ചുറ്റു പാടും വൃത്തിയാക്കാൻ തുടങ്ങി. കൂട്ടുകാരെ എങ്കിൽ നമുക്കും പാലിക്കാം പരിസര ശുചിത്വം. 

മാളവിക എം
5 A കൂനംഎ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ