പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട് | |
---|---|
വിലാസം | |
തെങ്ങുംകോട് കെ.റ്റി കുന്ന് കല്ലറ പി.ഒ , 695608 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04722820095 |
ഇമെയിൽ | thengumcodeups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42661 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രികാബായി കെ |
അവസാനം തിരുത്തിയത് | |
05-06-2024 | 42661 |
== ചരിത്രം 1957 ൽ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവൻപിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തനം ആരംഭിച്ചു. 1958ജീൺ2ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസുദേവൻപിള്ളയായിരുന്നു ആദ്യപ്രധമാധ്യാപകൻ. 5,6,7 എന്നീ ക്ലാസുകൾ ആണ് ഉള്ളത് അന്ന് മുതൽ പഞ്ചായത്തിന്റെ അധീനതയിൽ ആയിരുന്നു . എന്നാൽ ഇപ്പോൾ ഇത് സർക്കാർ ഏറ്റടുത്തു. 2007ൽ സ്കൂളിന്റെ 50ാം വാർഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി ഉദ്ഘാടനം ചെയ്ത വാർഷികത്തിൽ പൂർവ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉൾപ്പെടുത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
നമ്മുടെ സ്കൂളിന് 3സ്കൂൾ കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകൾ ടൈൽസ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടർ കണക്ഷൻ സ്കൂളിൽ ലഭ്യമാണ് നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ് 2കംമ്പ്യൂട്ടറുകളും 2 ലാപ്ടോപ്പ്കളുമുണ്ട്. പി.ടി.എയുടേയും പൂർവ്വവിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും നല്ല സഹകരണം ലഭ്യമാണ്.കുട്ടികളിലെ വായനശീലം വളർത്തുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങൾ ലഭ്യമാണ് . കുട്ടികളുടെ എല്ലാവിധ കഴിവുകൾ വളർത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ലഭ്യമാണ്. കുട്ടികൾക്ക് വേണ്ടി വിശാലമായ നല്ല കളിസ്ഥലമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾക്കുുപുറമേ നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടന്നുവരുന്നു. പുതിയതായി ഒരു J R C ഗ്രൂപ്പ് രൂപീകരിച്ചു. ഐ.ടി മേളയിൽ സബ്ജില്ലാതലത്തിൽ തുടർച്ചയായി 1,2,3 സ്ഥാനങ്ങൾ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സംസ്കൃതം സ്കോളർഷിപ്പിനും സബ്ജിലാലാതല മത്സരങ്ങളിലും ഉന്നതവിജയം നേടിയെടുത്തിട്ടുണ്ട്. കലാകായിക പ്രവർത്തി പരിചയമേളയിൽ തുടർച്ചയായി സമ്മാനം ലഭിച്ചിട്ടുണ്ട്.യുറീക്ക പരീക്ഷയിൽ ഉന്നതവിജയം ലഭിച്ചിട്ടുണ്ട്.സ്കൂളിൽ ഒരു ഡാൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലയിൽ ഈ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.പാഠ്യേത പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്നകുട്ടികളെ ഇടവേളസമയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ നൽകാറുണ്ട്.
മാനേജ്മെന്റ്
== മുൻ സാരഥികൾ 1.ശ്രീ വാസുദേവൻ പിള്ള (1958-1967) 2.ശ്രീ k നാരായണപിള്ള(ചാർജ്) (1967-68) 3.ശ്രീ N ശങ്കരനാരായണക്കുറുപ്പ് (സീനിയർ ചാർജ്)(1969-82) 4. ശ്രീ K നാരായണപിള്ള(1982-85) 5. ശ്രീ J രാമകൃഷ്ണൻനായർ (1985-1990) 6. ശ്രീമതി S മുത്തമ്മ (1990-2000) 7. ശ്രീമതി N മീനാക്ഷി (2000-2001) 8. ശ്രീമതി K ചന്ദ്രികാബായി (2001..............................
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്മുടെ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കി കലാകായികരംഗത്തും രാഷ്രീയരംഗത്തും ഔദ്യോഗിക രംഗത്തും ഉന്നതതലങ്ങളിൽ എത്തിയ ധാരാളം പേർ ഉണ്ട്.
മികവുകൾ
2024-25
- പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.വിശിഷ്ട അതിഥികൾ പങ്കെടുത്തു. രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
- ജൂൺ 5 - ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് special assembly നടത്തി. ഹരിത കർമ്മസേനയിലെ അംഗങ്ങൾ മാലിന്യ മുക്ത കേരളത്തെക്കുറിച്ചും ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തെക്കുറിച്ചും ക്ലാസ് എടുത്തു.Documentary പ്രദർശനം, വ്യക്ഷതെെ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ. * പരിസ്ഥിതി ക്ലബ്ബ് * ഗാന്ധി ദർശൻ * ജെ.ആർ.സി * വിദ്യാരംഗം * ഐ. ടി ക്ലബ്
==വഴികാട്ടി==Thengumcode UPS Junction, Thiruvananthapuram, Kerala
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|