ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ശുചിത്വം(ലഘുലേഖനം )

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം(ലഘുലേഖനം )


ശുചിത്വ ശീലം കുട്ടികളായ നമ്മിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇന്നത്തെ കുട്ടികളാണ് നാളത്തെ ഭാവി തലമുറയെ വാർത്തെടുക്കുന്നത്. ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രം ധരിക്കാനും നാം പഠിക്കണം. ആഹാരത്തിനു മുമ്പും ആഹാരശേഷവും കൈകൾ നന്നായി സോപ്പിട്ടു കഴുകണം. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖംമറയ്ക്കണം .ആഴ്ചയിലൊരിക്കൽ നഖങ്ങൾ വെട്ടി വൃത്തിയാക്കണം. രാവിലെ ഉണർന്നാലുടൻ പല്ലു തേയ്ക്കണം. രാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് പല്ല് തേയ്ക്കണം. ദിവസവും സോപ്പിട്ടു കളിച്ച് ദേഹശുദ്ധി വരുത്തണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കണം. പകർച്ചവ്യാധികളുള്ളവർ പൊതുസ്ഥലങ്ങളിൽ പോകരുത് .മലിനജലം കെട്ടിക്കിടന്നും പരിസര ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വ കുറവും പല രോഗങ്ങൾക്കും കാരണമാകും. ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെ നമുക്ക് നമ്മെയും നാടിനെയും ലോകത്തെയും പലവിധ രോഗങ്ങളിൽ നിന്നും രക്ഷിക്കാം.

ശ്രദ്ധ ബിജു
2ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം