സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ചിന്നുവിന്റെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുവിന്റെ പരിസരം

പൂഞ്ചോല ഗ്രാമത്തിൽ ചിന്നു എന്നുപേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ചിന്നുവിന് അഞ്ചുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുപോയിരുന്നു. ചിന്നു നല്ല കുട്ടിയായിരുന്നു. അവളുടെ വീടിനടുത്ത് ഒരു ടൂറിസം കേന്ദ്രമുണ്ടായിരുന്നു. എല്ലാ ദിവസവും ചിന്നു മൈതാനത്ത് കളിക്കുവാൻ പോകുമായിരുന്നു. ദിവസവും അവിടെ വരുന്ന ആളുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുമായിരുന്നു. ഒരു ദിവസം ചിന്നു കളിച്ചുകൊണ്ടിരിക്കുമ്പോൾ ആളുകൾ അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കണ്ടു. അവൾ അവരോടു മാലിന്യം അവിടെ നിക്ഷേപിക്കരുത് എന്നുപറഞ്ഞു. ആരും അവൾ പറഞ്ഞത് വകവച്ചില്ല. അവൾ വീട്ടിൽ ചെന്ന് പോസ്റ്റർ ഉണ്ടാക്കുവാൻ തുടങ്ങി. “ഇവിടെ മാലിന്യം നിക്ഷേപിക്കരുത്” അത് അവൾ മൈതാനത്തിൽ കൊണ്ടുചെന്ന് സ്ഥാപിച്ചു. ശേഷം അവിടെ ചിതറി കിടന്നിരുന്ന മാലിന്യങ്ങൾ എല്ലാം ശേഖരിച്ച് വെയിസ്റ്റ് ബോക്സിൽ ഇട്ടു. ഇതുകണ്ടുകൊണ്ടിരുന്ന ആളുകളെല്ലാം അവളുടെ പ്രവർത്തിയിൽ അത്ഭുതപ്പെട്ടു. അവർ ചിന്നുവിനെ അഭിനന്ദിച്ചു. അങ്ങനെ അവൾ ആ ഗ്രാമത്തിലുള്ളവരുടെ കണ്ണിലുണ്ണിയായി.

നവോമി മാത്യു
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ