പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ക്ലബ്ബ് പ്രവർത്തനങ്ങൾ/ ദേശീയ ഹരിത സേന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ദേശീയ ഹരിത സേന:
പരിസ്ഥിതി ബോധവും പാരിസ്ഥിതിക അച്ചടക്കവും കുട്ടികളിൽ സൃഷ്ടിക്കുന്നതിന് വേണ്ടി ദേശീയ തലത്തിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് ദേശീയ ഹരിത സേന (National Green Crops).പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ള സ്കൂളുകൾക്കാണ് ഇതിൽ അംഗത്വം നല്കാറുള്ളത്. ഈ സ്കൂൾ കഴിഞ്ഞ വർഷം മുതലാണ് ഇതിൽ അംഗത്വം നേടിയത്. ജൈവവൈവിധ്യ സംരക്ഷണം, ജലസംരക്ഷണം, ഊർജ സംരക്ഷണം, ഭൂവിനിയോഗം, മാലിന്യ സംസ്ക്കരണം തുടങ്ങിയ പുതിയ കാലഘട്ടം ഉറ്റുനോക്കുന്ന പ്രവർത്തനങ്ങളാണ് ഈ ദേശീയ പ്രസ്ഥാനത്തിന്റെ കർമ്മ മേഖല. ഇന്ത്യാ രാജ്യം മുഴുവൻ 250 ജില്ലകളിൽ അത്രയധികം പരിസ്ഥിതി ക്ലബ്ബുകളും പ്രവർത്തിക്കുന്നു. അതിലൊന്നാണ് ഇപ്പോൾ സ്കൂൾ അംഗത്വമെടുത്തിരിക്കുന്നത്. ദേശീയ ഹരിത സേനയുടെ വാർഷിക പ്രവർത്തന ഫണ്ട് 2500 രൂപ സ്കൂളിന് വേണ്ടി സ്കൂളിന് വേണ്ടി കൺവീനർ സുരേഷ്. ടി ഏറ്റുവാങ്ങി. "Where there is Green, there is Prosperity" എന്നതാണ് ഇതിന്റെ മോട്ടോ...
-
ദേശീയ ഹരിത സേന ഫണ്ട്...
-
ദേശീയ ഹരിത സേന പ്രവർത്തനം - ജലസംരക്ഷണം
-
ദേശീയ ഹരിത സേന പ്രവർത്തനം - ജലസംരക്ഷണം
-
ദേശീയ ഹരിത സേന പ്രവർത്തനം - ഒരു തൈ നടുമ്പോൾ