എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/എങ്ങനെപ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
എങ്ങനെപ്രതിരോധിക്കാം

നമ്മുടെ ശരീത്തിന്റെ പൊതുവായ ആരോഗ്യത്തിന് മങ്ങൽ സംഭവിക്കുമ്പോളാണ് രോഗം നമ്മെ ബാധിക്കുക .ആരോഗ്യ ഹാനിയെ ആണ് രോഗബാധ സൂചിപ്പിക്കുന്നത് .അപ്പോൾ രോഗത്തിന് പരിഹാരം ആരോഗ്യ സംരക്ഷണമാണ് .രോഗം ബാധിച്ചാൽ അതിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരം ശ്രമിച്ചുകൊണ്ടിരിക്കും .ആ ശ്രമത്തെ സഹായിക്കുക മാത്രമാണ് ഔഷധങ്ങൾ ചെയ്യുന്നത് .ശരീരബലത്തിനു ക്ഷയം സംഭവിച്ചാൽ എത്ര ശക്തിയേറിയ മരുന്നും നിഷ്പ്രയോജനം ആകുകെയുള്ളൂ . ഒരു രോഗം ശരീരത്തെ ബാധിക്കണമെങ്കിൽ ത്രി ദോഷങ്ങളുടെ ( വാതം ,പിത്തം,കഫം ) ഇവയുടെ സമാവസ്ഥക്കു കോട്ടം ഉണ്ടാകണം. ഒപ്പം ശരീരത്തിൽ അഴുക്കു അടിഞ്ഞുകൂടുകയും (മല സഞ്ചയം) ഉണ്ടാകുകയും വേണം.അപ്പോൾ ശരീരത്തിൽ ഉപാപചയ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന മാലിന്യങ്ങൾ കോശങ്ങളിൽ കെട്ടി നിൽക്കാൻ ഇടയാകാതെ ,യഥാ സമയം അവ ബഹിഷ്ക്കരിക്കപ്പെട്ടാൽ ശരീരത്തിൽ മലസഞ്ചയം ഉണ്ടാകുന്നതല്ല .ഒരു രോഗാണുവിനും ശരീരത്തെ ആക്രമിച്ചു കീഴടക്കാൻ ആകാത്തവിധം ശരീരത്തിന്റെ സുസ്ഥിതി ഉറപ്പുവരുത്തണം .ശരീരത്തിന് ഭക്ഷണം കൃത്യമായി നൽകുകയും മാലിന്യങ്ങളെ കൃത്യമായി ബഹിഷ്കരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്താൽ എത്ര കാലം വേണമെങ്കിലും ആരോഗ്യം നിലനിൽക്കുന്നതാണ്. ശരിയായ ഔഷധ പ്രയോഗത്തിലൂടെ കോശങ്ങളിൽ അടിഞ്ഞു കിടക്കുന്ന അഴുക്കുകൾ ബഹിഷ്കരിക്കപ്പെടുകയും മാലിന്യ നിർമാർജ്ജന ശേഷം ധാതു പുഷ്ടി ഉണ്ടാകുന്നതിനു മതിയായ പോഷകാഹാരങ്ങൾ കഴിക്കുകയും ശരീരം ശുചിയായി സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുകയും ചെയ്യും .

ബിനോയ്.വി.എ
5 ബി എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത