ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ഡിജിറ്റൽ മാഗസിൻ 2019

lk
37013 ST THOMAS HSS ERUVELLIPRA-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37013 ST THOMAS HSS ERUVELLIPRA
യൂണിറ്റ് നമ്പർLK/37013
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല THIRUVALLA
ഉപജില്ല Thiruvalla
ലീഡർBlessy Stephen
ഡെപ്യൂട്ടി ലീഡർAlan Viju
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Mahija P T
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Shalu Andrews
അവസാനം തിരുത്തിയത്
10-09-202337013

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കൈറ്റിന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു നൽകുന്ന പരിശീലനത്തിന്റെ ഭാഗമാണിത്. ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ.സി.എബ്രഹാമിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ മനു മാത്യു സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഹൈടെക് ക്ലാസ് മുറികളുടെ സജ്ജീകരണം, പ്രോജക്ടർ ഹാഡ്ലിങ്ങ് , സ്ക്രാച്ച്, മൊബൈൽ അപ്ലിക്കേഷൻ, തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.

ലിറ്റിൽ കൈറ്റ്സ് പരിശീലനം....അനിമേഷൻ പരിശീലനവേളയിൽ...

സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം.....

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ദിനം.......

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ വികാസ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം

സെന്റ് തോമസ് ഹയർ സെക്കണ്ടറി ഇരുവള്ളിപ്രയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ദിവസം ചിലവഴിച്ചു. ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ കംപ്യൂട്ടർ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി തിരുവല്ല YMCA യുടെ നേതൃത്വത്തിൽ നടത്തുന്ന വികാസ് സ്കൂൾ സന്ദർശിക്കുകയുണ്ടായി. വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാന നൈപുണികൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന അപ്ലിക്കേഷനുകൾ അവരെ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കിതൊരു പുതിയ അനുഭവമായിരുന്നു. അമ്പത്ത‍‍ഞ്ചോളം ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിനം ഞങ്ങളവിടെ ചിലവഴിച്ചു.

ഡിജിറ്റൽ അത്തപ്പൂക്കളൾ

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ട ഓണാഘോഷ പരിപാടികളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിച്ച ഡിജിറ്റൽ അത്തപ്പൂക്കള മത്സരത്തിൽ സ്കൂൾ കുട്ടികൾ ടെക്സ് പെയിന്റിൽ വരച്ച അത്തപ്പൂക്കളങ്ങൾ