സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 27-09-2025 | 37013 |
അംഗങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ഇന്ന് പൂർത്തിയായി. സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ഐടി ലാബിൽ നടന്ന പരീക്ഷയിൽ 55 വിദ്യാർത്ഥികൾ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിങ് വിഭാഗം, 5,6,7 ഐ.സി.ടി പാഠപുസ്കങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 11 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്‌തത്. പരീക്ഷയിൽ ഉടനീളം എസ് ഐ ടി സി യും കൈറ്റ് മെൻഡറുമായ മഹിജ പി ടി, കൈറ്റ് മെൻഡർ അനുസ്മിത തോമസ് എന്നിവർ നോതുത്വംനൽകി.
പ്രിലിമിനറി ക്യാമ്പ്


പിടിഎ മീറ്റിംഗ്
ലിറ്റിൽ കൈൻഡ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്കായി പിടിഎ മീറ്റിംഗ് നടത്തുകയുണ്ടായി. 29 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈ റ്റ്സ് എന്ന സംഘടനയെ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുകയും ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കേണ്ട ആവശ്യകതയെ പറ്റി അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. മാസ്റ്റർ ട്രെയിനർ റോബി സാറിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തിയത് . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി യൂണിഫോമിന്റെ ആവശ്യകതയെക്കുറിച്ചും രക്ഷിതാക്കളോട് സൂചിപ്പിച്ചു.
