കണ്ടില്ല ഇന്നോളം ഞാൻ
നിന്നോളം അഴകുള്ളൊരു
കുഞ്ഞു റോസാപ്പൂവിനെ
ഇളം തെന്നൽ തഴുകി ഉണർത്തുമ്പോഴുള്ള
നിൻ കളിയും ചിരിയും
ഒത്തിരിയൊത്തിരി ഇഷ്ടമാണെനിക്കെന്നും
നിന്നിലെ ഈ കുഞ്ഞുമുള്ളുകൾ
വേദനിപ്പിക്കുന്നുവെങ്കിലും
നിന്നെ തലോടാനെനിക്കിഷ്ടമാണെന്നെന്നും
വാടാതെ കൊഴിയാതെ നീ
എപ്പോഴുമുണ്ടാകണമെന്ന
ആശയുണ്ടെനിക്കെന്നെന്നും.