Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ പൊൻ തിരി വെട്ടം
ചെറു കണ്ണുകൾ വിടർന്നു നിൽക്കും
നിശാഗന്ധിയിൽ നോക്കിയിരിക്കെ സുഖം പകരും ഗന്ധം എൻ
വാക്കുകളെ തഴുകവേ
എന്തെന്നറിയാതെ ഒരു ഭയാനകമായ കാറ്റ് എന്നാത്മാവിൻ
വ്രണം ഏൽപ്പിച്ച കടന്നുപോകും....,...
നാലുചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി പെട്ടിട്ടും
ഈ ഭയാനകമാം കാറ്റിന്
നാം മനുഷ്യരെ സ്പർശിക്കാൻ കഴിയുന്നില്ല
പിഞ്ചോമനകളുടെ ശ്രവണസുഖം നാദം
ഈ ചുമരുകൾക്ക് അപ്പുറത്ത് നിന്ന് തേങ്ങ വേ ................
ഒന്നും അറിയാതെ നാം
പ്രതിരോധ റാണിയാം മുഖാവരണം ധരിച്ച്
നിശബ്ദമായ ചുമരുകളുടെ പാദത്തിൽ
കാതോർത്തു നിൽക്കുന്നു
ഈ കൈ കഴുകൽ രീതി നാളെ
വാഴ്ത്തപ്പെടും എന്ന് പീലാത്തോസ് പറഞ്ഞത്
നാം ഈ വേളയിൽ ഓർമ്മിക്കുന്നു
നാം ശ്രദ്ധിക്കാതെ പോയ ഈ
നാലു ചുമരുകൾ കണ്ണീർ തൂകി നിൽക്കവേ
നമ്മളുടെ കേശത്തെ കരിയിലകൾ ആൽ അലങ്കരിക്കപ്പെട്ട ഇട്ടുമ്
മാറാത്ത നാം ഇന്ന് ഐക്യത്തോടെ കൂടി ശുചിത്വം പാലിക്കുന്നു
പ്രകൃതിയുടെ ഈശ്വരചൈതന്യം വിളങ്ങും കര സ്പർശത്താൽ
നമുക്ക് ദൂരീകരിക്കാൻ ഈ കൊറോണ എന്ന മാരകമായ
വിഷത്തെ
രാജ്യത്തിനു വേണ്ടി പോരാടി
ഐക്യത്തോടെ നിൽക്കും
സ്വന്തം ജീവൻ ബലി നൽകും
അറ്റ് ശരീരം കൊണ്ടു പോലും
എൻറെ രാജ്യം എന്ന് ഉറക്കെ പറയും ധീര സൈന്യം ആരും
ഈ ലോകത്തെ സ്വന്തം കുടുംബം ആയി കരുതി
രാപ്പകലില്ലാതെ പ്രവർത്തിച്ച വൈദ്യന്മാരും
നമ്മെ ചികിത്സിക്കും മാലാഖമാരും
ഒപ്പം നിൽക്കുന്ന ഓരോരുത്തരെയും
വാഴ്ത്ത അവർക്കൊപ്പം നമുക്കൊന്നിക്കാം
ചെറുക്കാം ഈ മഹാ മാരിയായ്
കൊറോണ എന്ന വിപത്തിനെ.......
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത
|