എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/ആനക്കുട്ടനും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ആനക്കുട്ടനും കൊറോണയും

കാടും മേടും കടന്നിട്ടങ്ങനെ
ആനക്കുട്ടൻ വരണുണ്ടേ
മഴയത്തങ്ങനെ തുള്ളിത്തുള്ളി
നാട്ടിലങ്ങനെ എത്തിപ്പോയ്‌
ആളൊഴിഞ്ഞ അങ്ങാടികളിൽ
ആനക്കുട്ടൻ സവാരിയായ്‌
കടയിലെങ്ങോ പഴക്കുല കണ്ട്
ആനക്കുട്ടന് കൊതിയായി
പെട്ടെന്നതാ സൈറൺ മുഴക്കി
പോലീസ് വണ്ടി വരവായി
ആനയെക്കണ്ട് പോലീസ് ഏമാൻ
ആദ്യമൊന്ന് ഞെട്ടിപ്പോയ്
ലാത്തി കണ്ട് ആനക്കുട്ടനും
ഓടിപ്പോവാൻ തോന്നിപ്പോയ്
പേടിക്കേണ്ടത് കൊറോണയെയെന്ന്
പോലീസ് ഏമാൻ ചൊല്ലിപ്പോയ്
കൊറോണയെന്ന് കേട്ടയുടനെ
ആനക്കുട്ടൻ ഓടിപ്പോയ്
 

അബ്ഷർ റഹ്‌മാൻ കെ
4 A എം എ എൽ പി സ്‌കൂൾ വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത