ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ പലഹാരവില്പനക്കാരി
പലഹാരവില്പനക്കാരി
ഒരു ഗ്രാമത്തിൽ അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന ഒരു ചെറിയ കുടുംബം താമസിച്ചിരുന്നു. കർഷകനായ അച്ഛൻ കഷ്ടപ്പെട്ടാണ് തന്റെ കുട്ടികളെ വളർത്തിയിരുന്നത്. രണ്ടു മക്കളും അച്ഛനെയും അമ്മയെയും സഹായിച്ചിരുന്നു. അവർ പഠിക്കാൻ വളരെ സമർത്ഥരായിരുന്നു. ഒരിക്കൽ ഒരു ദിവസം പിതാവ് അസുഖം പിടിപെട്ട് കിടപ്പിലായി.അച്ഛന്റെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താൻ അവർ നന്നായി ബുദ്ധിമുട്ടി. അമ്മയുടെ മനസിൽ ഒരു ആശയം തോന്നി. പലഹാരങ്ങൾ ഉണ്ടാക്കി ചന്തയിൽ കൊണ്ടുപോയി വിൽക്കാം. അങ്ങനെ അവർ ചന്തയിൽ പലഹാരങ്ങൾ വിറ്റു. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടു അവൾ വീട്ടു ചെലവും ഭർത്താവിന്റെ ചികിത്സക്ക് ആവശ്യമായ പണവും കണ്ടെത്തി. കുട്ടികൾ നന്നായി പഠിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ