തടവറയ്ക്കുള്ളിൽ ഞാൻ തനിയെ കിടക്കുമ്പോൾ
ഓർമ്മകൾ ഒരു ചെറുദീപമായി തെളിയുന്നു
കാവും കടത്തുമ മുണ്ടകൻ പാടവും വിസ്‌മൃതിയാം
തിരശീല മറക്കുന്നു
കോവിലിൽ അന്ന് ഞാൻ കേട്ടായ മണിനാദം
ഇന്നെന്റെ കർണത്തെ തഴുകാനറയ്ക്കുന്നു
ആൽത്തറ ദീപം അമ്മന്റെ തുള്ളലും
താളത്തിലുലയുന്ന ചെറുവഞ്ചിയും
അമ്മപശുവിൻ അകിട് നുണയുന്ന
ആപൈക്കിടാവ് മറഞ്ഞുപോയി
തൊടിയിലെ ചില്ലയിൽ മധുരമായി പാടുന്ന
കുയിലിന്റെ നാദം നിലച്ചപോലെ
മൗനത്തിൻ ജാലക തിരശീലയ്ക്കപ്പുറ മാരോപതുക്കെ നടക്കുന്നപോൽ
നിശബ്ദനായി വന്നെന്റെ ദിനരാത്രമൊക്കെയും തടവറയ്ക്കുള്ളിൽ
അടച്ച കോവിഡ്
അദൃശ്യനാണെങ്കിലും ഭീകരണനാവൻ ആരെയും കൊല്ലാൻ മടിയില്ലാത്തോൻ
അറിവുള്ളവർ ചൊല്ലുന്നു അകലത്തിൽ നിൽക്കാൻ
ഇനിയൊരു പുലരിക്ക് പൂക്കുട നൽകുവാൻ ഞാനെന്റെ തടവറ ഏറ്റുവാങ്ങാൻ
ഈ നാലുചുമരുകൾക്കുള്ളിൽ കഴിഞ്ഞു ഞാൻ
നല്ലൊരുനാളെയ്ക്കു വഴിതെളിയ്ക്കാം