എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/രാധയുടെ മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
രാധയുടെ മാറ്റം

പണ്ടൊരു ഗ്രാമത്തിൽ രാധ എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. രാധയ്ക്ക് യാതൊരു വൃത്തിയും ഇല്ലായിരുന്നു, നഖം കടിക്കും, പല്ലു തേയ്ക്കാതെ ഭക്ഷണം കഴിക്കും, എല്ലാ ദിവസവും കുളിക്കില്ല, കൈ കഴുകാതെ ഭക്ഷണം കഴിക്കും ഇതൊക്കെയായിരുന്നു രാധയുടെ ശീലങ്ങൾ. അച്ഛനും അമ്മയും എന്തു പറഞ്ഞാലും അവൾ അനുസരിക്കാൻ കൂട്ടാക്കിയിരുന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം രാധയ്ക്ക് വയറുവേദനയുണ്ടായി.അവൾ കരച്ചിലോടു കരച്ചിൽ. അങ്ങനെ അവളെ അച്ഛനും അമ്മയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോഴും അവൾ നഖം കടിക്കുന്നുണ്ടായിരുന്നു. മരുന്ന് കുറിച്ച ശേഷം ഡോക്ടർ രാധയോട് വ്യക്തി ശുചിത്വം പാലിക്കണമെന്നും വ്യത്തിയായി നടക്കണമെന്നുമൊക്കെ ഉപദേശിച്ചു. അത് രാധയുടെ കണ്ണുകൾ തുറപ്പിച്ചു. അന്നു മുതൽ രാധ ഒരു പുതിയ കുട്ടിയായി മാറി.

സ്മേര നോജൻ.
4 ബി എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ