എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/രാധയുടെ മാറ്റം
രാധയുടെ മാറ്റം
പണ്ടൊരു ഗ്രാമത്തിൽ രാധ എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. രാധയ്ക്ക് യാതൊരു വൃത്തിയും ഇല്ലായിരുന്നു, നഖം കടിക്കും, പല്ലു തേയ്ക്കാതെ ഭക്ഷണം കഴിക്കും, എല്ലാ ദിവസവും കുളിക്കില്ല, കൈ കഴുകാതെ ഭക്ഷണം കഴിക്കും ഇതൊക്കെയായിരുന്നു രാധയുടെ ശീലങ്ങൾ. അച്ഛനും അമ്മയും എന്തു പറഞ്ഞാലും അവൾ അനുസരിക്കാൻ കൂട്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം രാധയ്ക്ക് വയറുവേദനയുണ്ടായി.അവൾ കരച്ചിലോടു കരച്ചിൽ. അങ്ങനെ അവളെ അച്ഛനും അമ്മയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോഴും അവൾ നഖം കടിക്കുന്നുണ്ടായിരുന്നു. മരുന്ന് കുറിച്ച ശേഷം ഡോക്ടർ രാധയോട് വ്യക്തി ശുചിത്വം പാലിക്കണമെന്നും വ്യത്തിയായി നടക്കണമെന്നുമൊക്കെ ഉപദേശിച്ചു. അത് രാധയുടെ കണ്ണുകൾ തുറപ്പിച്ചു. അന്നു മുതൽ രാധ ഒരു പുതിയ കുട്ടിയായി മാറി.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ