ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/മുന്നേറാം...

മുന്നേറാം...



പേമാരി പോലെ വന്നു നീ
മാനുഷരെ ഒന്നാകെ നശിപ്പിക്കുവാൻ
  
ഭീതിയുടെ ഉൾക്കാമ്പിൽ ഇന്ന്
ഭൂമി ചുഴലുമ്പോൾ

നിൻറെ പ്രതികാരജ്ജ്വാലകൾ
നമ്മെ കത്തി നശിപ്പിക്കുമോ?

ഈ മഹാമാരിയിൽ നിന്ന്
ഇനിയെന്ന് മോചനം ഞങ്ങൾക്ക്?

പ്രതിരോധിച്ച് ഞങ്ങൾ മുന്നേറും
പ്രതികാരാഗ്നിയിൽ നശിപ്പിക്കും നിന്നെ

അതിജീവിച്ചു മുന്നേറും
പൊരുതി വിജയം നേടിടും
കൊറോണ വൈറസിനെതിരെ........
   

വർണ്ണ. എസ്
+1 [ CB1] ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത