പേമാരി പോലെ വന്നു നീ
മാനുഷരെ ഒന്നാകെ നശിപ്പിക്കുവാൻ
ഭീതിയുടെ ഉൾക്കാമ്പിൽ ഇന്ന്
ഭൂമി ചുഴലുമ്പോൾ
നിൻറെ പ്രതികാരജ്ജ്വാലകൾ
നമ്മെ കത്തി നശിപ്പിക്കുമോ?
ഈ മഹാമാരിയിൽ നിന്ന്
ഇനിയെന്ന് മോചനം ഞങ്ങൾക്ക്?
പ്രതിരോധിച്ച് ഞങ്ങൾ മുന്നേറും
പ്രതികാരാഗ്നിയിൽ നശിപ്പിക്കും നിന്നെ
അതിജീവിച്ചു മുന്നേറും
പൊരുതി വിജയം നേടിടും
കൊറോണ വൈറസിനെതിരെ........