സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ കൊറോണ അഥവ കോവിഡ് 19
കൊറോണ അഥവ കോവിഡ് 19
കൊറോണ അഥവ കോവിഡ് 19 എന്ന വൈറസ് ചൈനയിലെ വുഹാനിലാണ് തുടക്കം.കൊറോണ പിടിപെട്ടാൽ പനിയും, ശ്വാസതടസ്സവും ,ജലദോഷവും ഉണ്ടാകുന്നു.ഇതു കൂടുമ്പോൾ മരണം സംഭവിക്കുന്നു. പ്രായമായവരിലും ചെറിയ കുട്ടികളിലും വളരെ വേഗം ഈ വൈറസ് പിടികൂടുന്നു.കാരണം, രോഗപ്രതിരോധശേഷി കുറവുളളവരിൽ ഈ രോഗം പെട്ടെന്ന് പിടിക്കുന്നു.വൈറസ് ഉള്ള പ്രതലത്തിൽ നമ്മൾ തൊടുന്നതിലൂടെയോ,വൈറസ് ബാധയുള്ള ആളുമായി അടുത്തിടപഴകുന്നതിലൂടെയോ ഈ വൈറസ് നമ്മുടെ നേർക്ക് പ്രവേശിക്കും.ഈ കൊറോണ രോഗം വന്നതുമൂലം ഞാൻ കുറെ കാര്യങ്ങൾ പഠിച്ചു. ഇടയ്ക്കിടക്ക് കൈയ്യും മുഖവും കഴുകും, കൂടാതെ വീട്ടിലിരുന്ന് പ്രാർത്ഥിക്കും, അമ്മയെ പച്ചക്കറി നടാൻ സഹായിക്കും.കൊറോണ രോഗം പിടിപെട്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒത്തിരി പേർ മരണപെട്ട് അവരെ അടക്കം ചെയ്യുന്ന വാർത്ത ടി വിയിൽ കണ്ടു. ഇത് എൻ്റെ മനസ്സിനെ വളരെയധികം വേദനിപ്പിച്ചു. അവർക്കു വേണ്ടി പ്രാർത്ഥിക്കാനും എൻ്റെ അമ്മ എന്നെ പഠിപ്പിച്ചു.ഈ രോഗം പിടിപെട്ട് ലക്ഷക്കണക്കിനാളുകൾ മരിച്ചു.ഇതെല്ലാം കണ്ടും കേട്ടും ഞാൻ പുറത്തിറങ്ങാതെ വീട്ടിലിരിക്കാനും ഇടയ്ക്കിടക്ക് കൈയ്യും മുഖവും കഴുകാനും പഠിച്ചു.വ്യത്തിയും ശുചിത്വവും ഉണ്ടെങ്കിൽ മാത്രമേ കൊറോണ രോഗത്തെ നമ്മുക്ക് തടയാനാകൂ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം