എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മാധ്യമങ്ങളുടെ പങ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മാധ്യമങ്ങളുടെ പങ്ക്

ഈ ലോക്ഡൗൺ കാലത്ത് മാധ്യമങ്ങൾ അവയുടേതായ പങ്ക് വഹിക്കുന്നുണ്ട്. സത്യസന്ധമായ കാര്യങ്ങൾ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുവാൻ മാധ്യമങ്ങളാണ് മുന്നിൽ നിൽക്കുന്നത്. സമൂഹത്തിലെ താഴെക്കിടയിൽ ഇറങ്ങിച്ചെന്ന് അവിടെയുള്ള അവസ്ഥകൾ പുറംലോകത്ത് കൊണ്ടു വരുന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സംഭവങ്ങളും ദുരിതങ്ങളും നാമറിയുന്നത് പത്രങ്ങളിലും ടെലിവിഷനിലും കൂടിയാണ്. ഈ കൊറോണയുടെ കാലത്ത് രോഗബാധിതരെ കുറിച്ചും രോഗമുക്തി നേടിയവരെ കുറിച്ചുമൊക്കെ വീടുകളിലിരുന്ന് നാമറിയുന്നത് മാധ്യമങ്ങൾ മുഖേനയാണ്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങളും അറിയിപ്പുകളും നമ്മുടെ മുൻപിൽ എത്തുന്നത് മാധ്യമങ്ങൾ വഴിയാണ്. അതുകൊണ്ടുതന്നെ ലോക് ഡൗണിന്റെയും ഹോട്ട്സ്പോട്ടിന്റെയും ഈ കാലത്ത് മാധ്യമങ്ങൾ വളരെ പങ്ക് വഹിക്കുന്നു എന്നത് നാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. മാധ്യമങ്ങളിലൂടെ അറിയുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീട്ടിലിരുന്ന് നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം.

സീന സോണി.പി.എസ്
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം