എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/രക്ഷ നേടാം
രക്ഷ നേടാം
ലോകത്തിലെ വമ്പൻ രാജ്യങ്ങൾ പോലും ഇന്ന് കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ്. വൈദ്യശാസ്ത്രരംഗത്ത് മുന്നിൽ നിൽക്കുന്ന അമേരിക്കയെ പോലും ഈ മഹാമാരി വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിൽ ഇന്ത്യയിലെ നമ്മുടെ കൊച്ചു കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അതിജീവനത്തിന്റെ പാതയിലാണ് നാം. അതിന് സാമൂഹിക അകലം പാലിക്കുക എന്നതാണ് ഒരു പോംവഴി. വാർത്താ മാധ്യമങ്ങൾ വഴി ഓരോ നാടിന്റെയും വാർത്തകൾ കേൾക്കുമ്പോഴും ഓരോ ജീവൻ നഷ്ടപ്പെട്ടു എന്നറിയുമ്പോഴും അത് നമ്മുടെ സഹോദരങ്ങളാണ് എന്ന് നാം ഓർക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |