എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/രക്ഷ നേടാം

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷ നേടാം

ലോകത്തിലെ വമ്പൻ രാജ്യങ്ങൾ പോലും ഇന്ന് കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ്. വൈദ്യശാസ്ത്രരംഗത്ത് മുന്നിൽ നിൽക്കുന്ന അമേരിക്കയെ പോലും ഈ മഹാമാരി വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിൽ ഇന്ത്യയിലെ നമ്മുടെ കൊച്ചു കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അതിജീവനത്തിന്റെ പാതയിലാണ് നാം. അതിന് സാമൂഹിക അകലം പാലിക്കുക എന്നതാണ് ഒരു പോംവഴി. വാർത്താ മാധ്യമങ്ങൾ വഴി ഓരോ നാടിന്റെയും വാർത്തകൾ കേൾക്കുമ്പോഴും ഓരോ ജീവൻ നഷ്ടപ്പെട്ടു എന്നറിയുമ്പോഴും അത് നമ്മുടെ സഹോദരങ്ങളാണ് എന്ന് നാം ഓർക്കണം.
നമ്മെ വേദനിപ്പിക്കുന്ന ഇതു പോലുള്ള ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാകുന്നതിന് വേണ്ടി നമ്മൾ ഓരോരുത്തരും ജാതിമതരാഷ്ട്രീയഭേദമെന്യേ ഒരുമയോടുകൂടി നിന്ന് പ്രവർത്തിക്കുക. നമ്മുടെ ഓരോരുത്തരുടെയും കൈകളിലാണ് അനേകരുടെ ജീവൻ എന്ന് നാം സ്വയം തിരിച്ചറിയുക. സമ്പർക്കത്തിലൂടെ പകരുന്ന ഈ മഹാമാരിയെ തടഞ്ഞ് സമൂഹത്തെ രക്ഷിക്കാൻ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഏക പ്രതിവിധി. ആരോഗ്യരംഗത്തെ പ്രമുഖർ പറയുന്നതനുസരിച്ച് വീട്ടിൽ തന്നെ ആയിരിക്കുക, നമ്മുടെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. കോവിഡിൽ നിന്നും രക്ഷ നേടുക. ഇതായിരിക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞ!!

നബീസത്തുൽ മിസിരിയ.എച്ച്.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം